ഗർഭ കാലത്ത് മനസ്സ് ചാഞ്ചാടുന്നവരും തകരുന്നവരുമുണ്ടോ?? അമ്മയാകുന്നുന്നതിന് മുന്നേയുള്ള തയ്യാറെടുപ്പുകളിൽ ആരോഗ്യത്തോടെയിരിക്കാൻ ചില കാര്യങ്ങൾ...
അമ്മ ആകുന്നത് ജീവിതത്തിലെ വലിയൊരു സന്തോഷമാണ്. ഒട്ടു മിക്ക സ്ത്രീകളും ഇക്കാലയളവിനെ വളരെ അധികം സ്നേഹിക്കുന്നുണ്ട്. എന്നാൽ പല സ്ത്രീകളും ഈ കാലഘട്ടത്തിൽ മാനസിക സംഘർഷങ്ങൾ അനുഭവിന്നുമുണ്ട്.
അമ്മ എത്ര സന്തോഷവതിയായി ഇരിക്കുന്നോ, അത്രയും ഗുണങ്ങൾ കുഞ്ഞിന് ലഭിക്കും. അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയെ അടിസ്ഥാനമാക്കിയാണ് കുഞ്ഞിൻറെ ആരോഗ്യവും മാനസിക നിലയുമെല്ലാം രൂപപ്പെടുക. ആരോഗ്യകരമായ ഭ്രൂണ വളർച്ചയ്ക്ക് അമ്മ ഏറ്റവും സന്തോഷകമായിരിക്കണം.
അനാവശ്യ ചിന്തകളാണ് ഈ കാലഘട്ടത്തിൽ മാനസിക സംഘർഷങ്ങൾക്ക് ഒരുപരിധിവരെ കാരണമാകുന്നത്. ഇത്തരം അവസ്ഥകളിലെയ്ക്ക് നയിക്കുന്നത്. ഉറക്കക്കുറവ്, അസ്വസ്ഥത, ഏകാഗ്രതയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഇതിനു പിറകെ വരും. ഈ പ്രശ്നങ്ങൾ അസാധാരണമായ നിലയിൽ കണ്ടു തുടങ്ങുകയാണെങ്കിൽ തീർച്ചയായും ഡോക്ടറോട് ഉപദേശം തേടണം
ഡിപ്രഷൻ അവസ്ഥ അമിതമാകുമ്പോൾ സ്വഭാവ രീതികളെ വലിയ തോതിൽ ബാധിക്കും. കുഞ്ഞ് ജനിക്കാൻ പോവുന്നു എന്നതിൽ സന്തോഷമോ ഉത്കഠയോ തോന്നാത്ത അവസ്ഥ ഗർഭകാല ഡിപ്രഷൻറെ ഭാഗമാണ്. ഒന്നിലും പ്രതീക്ഷയില്ലാത്ത അവസ്ഥ, സ്വയം വേദനിപ്പിക്കാനുള്ള മാനസികാവസ്ഥ, ആത്മവിശ്വാസ കുറവ്, മറ്റുള്ളവർ മനസിലാക്കാൻ ശ്രമിക്കുന്നില്ല എന്ന തോന്നൽ തുടങ്ങിയവയെല്ലാം ഡിപ്രഷൻ അനുഭവിക്കുന്ന ഗർഭിണികളിൽ കണ്ടു വരാറുണ്ട്. യാഥാർഥ്യ ബോധമില്ലാത്ത അവസ്ഥ, എപ്പോഴും ഭാവനാ ലോകത്ത് തുടരുക എന്നതെല്ലാം അമിതമായ ഡിപ്രഷൻ ബാധിക്കുന്നതിൻറെ ഭാഗമാണ്.
അനുചിതമായ സന്ദർഭങ്ങളിൽ ചിരി, കരച്ചിൽ എന്നിവയും ചിലരിൽ കണ്ടു വരാറുണ്ട്. സ്വന്തം തീരുമാനങ്ങളിൽ തന്നെ വിശ്വാസമില്ലാതാകുക, ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാൻ കഴിയാതിരിക്കുക, ശാരീരികമായ മാറ്റങ്ങളിൽ അമിതമായി ആശങ്കപ്പെടുക തുടങ്ങിയവയും ചിലരിൽ കണ്ടു വരാറുണ്ട്.
മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് അതിൽ നിന്ന് രക്ഷ നേടാൻ ചില വഴികളുണ്ട്. ഇവ പരീക്ഷിച്ചു നോക്കുന്നത് ഗുണകരമാകും. ചില വിദ്യകൾ അറിഞ്ഞിരിക്കൂ.
> ഗർഭ കാലഘട്ടത്തിൻറെ ആരംഭം മുതൽ തന്നെ ചെറിയ വ്യായാമ മുറകൾ ചെയ്ത് തുടങ്ങാം. ഇതിൽ ശ്വസന വ്യായാമങ്ങളും യോഗ, ധ്യാനം പോലുള്ളവ ഉൾപ്പെടുത്തുന്നത് വലിയ രീതിയിൽ ഗുണം ചെയ്യും.
> ഗർഭിണികൾ ഏത് ജോലി ചെയ്യുകയാണെങ്കിലും നിശ്ചിത ഇടവേളകളിൽ അൽപ നേരം വിശ്രമിക്കുന്നത് ക്ഷീണം അകറ്റി ഊർജ്ജം നൽകാൻ സഹായിക്കും.
> ആരോഗ്യകരമായ ഭക്ഷണ ശീലം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഇത് പ്രധാനമാണ്. ഭക്ഷണത്തിന്റെ അളവിനെക്കാൾ അതിലടങ്ങിയ പോഷകങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ഇത് പല തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും.
https://www.facebook.com/Malayalivartha