ആരോഗ്യത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും അവോക്കാഡോ!, ഈ മൂന്ന് രീതികള്‍ പരീക്ഷിക്കൂ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴവര്‍ഗമാണ് അവോക്കാഡോ. ആരോഗ്യത്തോടൊപ്പം തന്നെ ചര്‍മ്മത്തെ സംരക്ഷിക്കാനും ഏറ്റവും മികച്ചതാണ് അവോക്കാഡോ. കാരണം അവശ്യ വിറ്റാമിനുകളും പോഷകങ്ങളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തില്‍ അവോക്കാഡോ പേസ്റ്റ് പുരട്ടുന്നത് നേര്‍ത്ത വരകള്‍ കുറയ്ക്കല്‍, സൂര്യനില്‍ നിന്നുള്ള സംരക്ഷണം, വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍, മുഖക്കുരു കുറയ്ക്കല്‍ പോലുള്ളവ അകറ്റാന്‍ സഹായിക്കുന്നു.
ഒന്ന്.
രണ്ട് ടീസ്പൂണ്‍ അവോക്കാഡോ പേസ്റ്റും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് മുഖത്തിടുന്നത് കറുപ്പകറ്റാന്‍ ഏറെ ഫലപ്രദമാണ്. ഒലിവ് ഓയില്‍ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്ബുഷ്ടമാണ്.
രണ്ട്.
ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, പകുതി അവോക്കാഡോ, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍, ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സ് എന്നിവ ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകി കളയുക. പാലില്‍ നിന്നുള്ള ലാക്റ്റിക് ആസിഡ് മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു.
മൂന്ന്.
ഒരു പഴത്തിന്റെ പള്‍പ്പും രണ്ട് ടീസ്പൂണ്‍ അവോക്കാഡോ പേസ്റ്റും അല്‍പം തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. മുഖത്തും കഴുത്തിലും ഇത് തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പാക്കാണ് ഇത്.
https://www.facebook.com/Malayalivartha