പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്; വിഷമിക്കണ്ട നമ്മുടെ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്; ഫലം ഉറപ്പ്
മുഖസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. മൂക്കിലും താടിയിലും മുഖത്ത് പലയിടങ്ങളിലും ഇവ കാണാറുണ്ട്. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് വൈറ്റ്ഹെഡ്സ്, മുഖക്കുരു,ബ്ലാക്ക്ഹെഡ്സ്, എന്നീ പ്രശ്നങ്ങള്‍ കൂടുതൽ അലട്ടുന്നത്.
ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുന്നത്. ഈ പ്രശ്നം പോകാൻ എന്താണ് പ്രതിവിധി എന്നല്ലേ. നമ്മുടെ വീട്ടിൽ തന്നെ അതിനുള്ള മാർഗം ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
*മുട്ടയുടെ വെള്ളയിൽ കുറച്ച് ചെറുനാരങ്ങാനീര് ചേര്‍ത്ത് ബ്ലാക്ക്ഹെഡ്‌സുള്ളടത്ത് പുരട്ടുക.
*ചെറുനാരങ്ങ മുറിക്കുക. അതിൽ പഞ്ചസാര വിതറുക. ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യുക. മുഖക്കുരുവിന് പരിഹാരമാണ്.
*ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്‌ട് ബ്ലാക്ക്ഹെഡ്‌സ് നീക്കാന്‍ സഹായിക്കും. ഉപ്പും ടൂത്ത്പേസ്റ്റും ചേര്‍ത്ത് മിശ്രിതമാക്കുക .
ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുക . ഉണങ്ങിയതിന് ശേഷം വെള്ളം തൊട്ട് നന്നായി സ്‌ക്രബ് ചെയ്യുക . ഉപ്പിനൊപ്പം ചെറുനാരങ്ങാനീര് ചേര്‍ത്തും ഉപയോഗിക്കാം. നാരങ്ങയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്.ഉപ്പുള്ളതു കൊണ്ടു തന്നെ സ്‌ക്രബ് ചെയ്യാന്‍ എളുപ്പമായിരിക്കും. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുക.
ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്തു മിശ്രിതമാക്കിയതിന് ശേഷം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ഇതും ആഴ്ചയില്‍ മൂന്ന്- നാല് ദിവസം വരെ ചെയ്യുക .
* ഒരു പാത്രത്തില്‍ രണ്ട് ടീസ്പൂണ്‍ ഓട്സ് പൊടിച്ചത് എടുക്കുക. ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തേന്‍, ഒരു വാഴപ്പഴം ഉടച്ചത് ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി സ്ക്രബ് ചെയ്യുക ചൂടുവെള്ളം ഉപയോഗിച്ചു മുഖം കഴുകുക.
https://www.facebook.com/Malayalivartha