പ്രസവശേഷം തടി കൂടിയോ?? പരിഹാരമില്ലെയോ... കണ്ണിൽ കാണുന്നതൊക്കെ പരീക്ഷിക്കുന്നവർ ഇതും കൂടി മനസ്സിൽ കുറിച്ചിടൂ...
പ്രസവശേഷം ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നമാണ് അമിതവണ്ണം. ഗര്‍ഭകാലത്ത് ശരീര ഭാരം കൂടുന്നത് സ്വാഭാവികമാണ്. ഇതിന് പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ്. പ്രസവശേഷം പലര്‍ക്കും തടി കുറയ്ക്കാന്‍ പലവിധമായ കാര്യങ്ങളും ചെയ്യുന്നവരുണ്ട്.
ഇതിനായി പരസ്യങ്ങളിലും അല്ലാതെയും കാണുന്ന നിരവധി കാര്യങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്നവരുണ്ട്. ഇത് പലപ്പോഴും അമ്മയുടേയും ഇതു വഴി മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞിന്റേയും ആരോഗ്യത്തിന് ദോഷകരമാകും. പ്രസവശേഷം തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്.
നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണക്രമവും വ്യായാമ പദ്ധതിയും തിരഞ്ഞെടുക്കണം. ഭാരത്തെ ഓർത്തുള്ളസമ്മര്‍ദ്ദവും ഡിപ്രഷനുകളും നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ താറുമാറാക്കിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ക്ഷമയും യാഥാർത്ഥ്യബോധവും പുലർത്തിക്കൊണ്ട് മുന്നോട്ടു പോകാൻ ശ്രമിക്കണം.
ഉൽക്കണ്ഠകളിൽ വീണു പോകാതെ പരിശ്രമങ്ങളെ മുന്നോട്ടുകൊണ്ടുപോയാൽ ലക്ഷങ്ങൾ ഉറപ്പായും നിങ്ങളെ തേടിയെത്തും. പലരുടേയും അനുഭവങ്ങള്‍ കാണാം. എന്നാല്‍ ഇത് എല്ലാവരുടെ കാര്യത്തിലും പ്രാവര്‍ത്തികമല്ല. സ്വന്തം ശരീരം അനുസരിച്ചു വേണം, തടി കുറയ്ക്കാന്‍ ശ്രമിയ്ക്കാന്‍. മറ്റുള്ളവര്‍ ചെയ്യുന്നത് അതേ പടി അനുകരിച്ചാല്‍ ഗുണം ലഭിച്ചെന്നു വരില്ല.
നിങ്ങളുടെ ശരീരം മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാണ് എന്ന് തിരിച്ചറിയുകയും ശരീരത്തിന് ആവശ്യമായത് എന്താണെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ ഭക്ഷണക്രമവും വ്യായാമ പദ്ധതിയും തിരഞ്ഞെടുക്കണം. ഭാരത്തെ ഓർത്തുള്ളസമ്മര്‍ദ്ദവും ഡിപ്രഷനുകളും നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ താറുമാറാക്കിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ക്ഷമയും യാഥാർത്ഥ്യബോധവും പുലർത്തിക്കൊണ്ട് മുന്നോട്ടു പോകാൻ ശ്രമിക്കണം. ഉൽക്കണ്ഠകളിൽ വീണു പോകാതെ പരിശ്രമങ്ങളെ മുന്നോട്ടുകൊണ്ടുപോയാൽ ലക്ഷങ്ങൾ ഉറപ്പായും നിങ്ങളെ തേടിയെത്തും.
പ്രസവശേഷം ശരീര ഭാരം കുറക്കാൻ തീരുമാനമെടുക്കുകയാണെങ്കിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല മാർഗ്ഗം ഒരു പോഷകാഹാര വിദഗ്ദ്ധനെ സമീപിച്ച് നിങ്ങളുടെ ശരീരത്തിന് അനുയോജ്യവും സന്തുലിതവുമായ ഒരു ഡയറ്റ് ചാർട്ട് തയ്യാറാക്കുക എന്നതാണ്. ഇത് പിന്തുടർന്നുകൊണ്ട് പതിവായി വ്യായാമങ്ങൾ ചെയ്യുന്നത് വഴി എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാനാവും.കൊഴുപ്പ് രഹിത ഭക്ഷണങ്ങളെല്ലാം ശരീരഭാരം വർദ്ധിപ്പിക്കുന്ന ഒന്നാണെന്ന് എല്ലാവർക്കും അറിയാം.
പാക്കേജുചെയ്‌ത ഭക്ഷണങ്ങളിൽ ധാരാളം കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരു നല്ല ആശയമല്ല. അതുകൂടാതെ അവയിൽ അടങ്ങിയിരിക്കുന്ന അധിക പ്രിസർവേറ്റീവുകൾ സ്ഥിതിഗതികൾകൂടുതൽ വഷളാക്കുകയും ചെയ്യുന്നു. ഇതിന് അതിന് പകരമായി, പാക്കേജു ചെയ്ത പഴച്ചാറുകൾ കഴിക്കുന്നതാണ് നല്ലത്. വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കേണ്ട കാര്യമാണ്. ലഘുഭക്ഷണങ്ങൾ കഴിക്കാൻ ഉള്ള തോന്നൽ ഉണ്ടാവുമ്പോൾ കൂടുതലും പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക.
https://www.facebook.com/Malayalivartha