മുടികൊഴിച്ചിലും താരനും അലട്ടുന്നുണ്ടോ...!, വീട്ടിലുള്ള ഈ ഹെയര്‍ പാക്കുകള്‍ പരിഹാരം നല്‍കും
ഇന്ന് സ്ത്രീകളെം പ്രധാനമായും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചിലും താരനും. എത്ര ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ചിട്ടും ഫലമൊന്നും കിട്ടുന്നില്ല എന്ന് പരാതി പറയുന്നവര്‍ ഏറെയാണ്.
വീട്ടിലുള്ള ചില വസ്തുക്കള്‍ മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും ഉപയോഗപ്രദമാണ്. അത്തരത്തില്‍ കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് ഉലുവ.
അമിനോ അസിഡുകള്‍ ധാരാളം അടങ്ങിയ ഉലുവ താരന്‍ അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.
ഇതിനായി ആദ്യം ഉലുവ കുതിര്‍ക്കാന്‍ ഇടുക. ശേഷം ഇത് അരച്ചു പേസ്റ്റാക്കണം. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം.
അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. പതിവായി ഇത് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും തിളക്കമുള്ള മുടി വളരാനും സഹായിക്കും.
https://www.facebook.com/Malayalivartha