ലിപ്സ്റ്റിക് ഉപയോഗിക്കുന്നവര്‍ ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കണം!, ചുണ്ടുകള്‍ മനോഹരമായിരിക്കാന്‍ ഈ വഴികള്‍ ശ്രമിച്ച് നോക്കൂ
ഓരോരുത്തരും കാണാന്‍ വ്യത്യസ്തരാണ്. അതുപോലെ തന്നെ ഓരോരുത്തരുടെയും ചുണ്ടുകളും വ്യത്യസ്തമാണ്. വലുപ്പം കൂടിയ ചുണ്ടുകള്‍, തീരെ ചെറിയ ചുണ്ടുകള്‍, വരണ്ട ചുണ്ടുകള്‍, വലിപ്പം കൂടിയ കീഴ്ച്ചുണ്ടും നേര്‍ത്ത മേല്‍ച്ചുണ്ടും, അല്ലെങ്കില്‍ നേരെ തിരിച്ച്, വിണ്ടു കീറിയ ചുണ്ടുകള്‍, ചുളിവുകള്‍ ധാരാളമുള്ള ചുണ്ടുകള്‍ എന്നിങ്ങനെ ചുണ്ടുകള്‍ പല തരത്തിലുണ്ട്.
ചുണ്ടുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി പലരും ചുണ്ടില്‍ ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ട്. ഒരല്പം ശ്രദ്ധിച്ചാല്‍ ചുണ്ടുകളില്‍ ലിപ്സ്റ്റിക്ക് മനോഹരമായി ഉപയോഗിക്കാം. ഇത് എങ്ങനെയാണെന്ന് നോക്കാം.
മലര്‍ന്ന ചുണ്ടുകള്‍ക്ക്- മലര്‍ന്ന, വലുപ്പം കൂടിയ ചുണ്ടുകള്‍ ലിപ്സ്റ്റിക്കിന്റെ സഹായത്തോടെ ചെറുതായി തോന്നിക്കാം. ഇതിനായി ചുണ്ടുകളുടെ അകത്തുകൂടി നിങ്ങളുടെ ചുണ്ടിന്റെ നിറത്തിന് ഇണങ്ങിയ ലിപ് ലൈനര്‍ ഉപയോഗിച്ച് കട്ടിയില്‍ വരയ്ക്കാം. ഉള്‍വശത്ത് ലിപ് ലൈനറിനെക്കാള്‍ ഇളം നിറമുള്ള ലിപ്സ്റ്റിക്ക് ഇടുക. ഇങ്ങനെ ചെയ്താല്‍ വലിയ ചുണ്ടുകള്‍ ചെറുതായി തോന്നും.
ചെറിയ ചുണ്ടുകള്‍ക്ക് വലുപ്പം തോന്നാന്‍- നേര്‍ത്ത ചുണ്ടുകള്‍ക്ക് വലിപ്പം തോന്നാനും ലിപ്സ്റ്റിക്ക് ഉപയോഗിച്ച് മാര്‍ഗ്ഗമുണ്ട്. ചുണ്ടുകളുടെ സ്വാഭാവിക രേഖയ്ക്ക് പുറത്തായി ലിപ് ലൈനര്‍ ഉപയോഗിച്ച് വരയ്ക്കണം. അതിനു ശേഷം ഉള്‍വശത്ത് ഏതെങ്കിലും ബ്രൈറ്റ് നിറമുള്ള ലിപ്സ്റ്റിക്ക് ഉപയോഗിക്കാവുന്നതാണ്.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകള്‍ ഉപയോഗിച്ചാല്‍ അത് ചുണ്ടുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് താല്‍ക്കാലിക ലാഭം മാത്രം ലക്ഷ്യം വയ്ക്കാതെ ലിപ്സ്റ്റിക്ക് വാങ്ങുമ്പോള്‍ നല്ല ബ്രാന്‍ഡഡ് കമ്ബനികളുടെ പ്രോഡക്റ്റ് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.
പല ഷേഡുകളിലുള്ള ലിപ്സ്റ്റിക്കുകളും ലഭ്യമാണ്. എന്നാല്‍ എല്ലാ നിറങ്ങളും നിങ്ങളുടെ മുഖത്തിന് ചേരണം എന്നില്ല. അതുകൊണ്ട് നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്ന നിറമുള്ള ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
ലിപ്സ്റ്റിക്ക് ഇടുന്നത്തിനു മുമ്ബു ചുണ്ടുകളില്‍ അല്പം ലിപ് ബാം പുരട്ടുന്നത് എപ്പോഴും നല്ലതാണ്. എങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചുണ്ടുകള്‍ കറുത്ത് പോകുന്നത് തടയും. കൂടാതെ ചുണ്ടുകള്‍ക്ക് വരള്‍ച്ചയും അനുഭവപ്പെടില്ല.
കരുവാളിപ്പുള്ള ചുണ്ടുകള്‍ ആണെങ്കില്‍ ലിപ്സ്റ്റിക്ക് ഇടുന്നതിന് മുമ്ബ് ഒരല്പം ഫൗണ്ടേഷന്‍ ചുണ്ടുകളില്‍ കൂടെ തേച്ച ശേഷം ലിപ്സ്റ്റിക്കില്‍ തേക്കാം. കരുവാളിച്ച ചുണ്ടുകളില്‍ നേരിട്ട് ലിപ്സ്റ്റിക്ക് ഇട്ടാല്‍ ചുണ്ടിന്റെ വശങ്ങള്‍ കൂടുതല്‍ ഇരുണ്ടതായി തോന്നും.
ലിപ്സ്റ്റിക്ക് ഇട്ട ശേഷം ഒരു ടിഷ്യൂ പേപ്പര്‍ കൊണ്ട് രണ്ട് ചുണ്ടുകളുടെയും ഇടയില്‍ വെച്ച് അമര്‍ത്തിയാല്‍ ചുണ്ടുകളില്‍ കൂടുതലായുള്ള ലിപ്സ്റ്റിക്ക് പോയി നല്ല ഒരു ഫിനിഷിങ് ലുക്ക് കിട്ടുന്നതാണ്.
കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ആദ്യം ഒഴിവാക്കേണ്ടതും ചുണ്ടുകളുടെ സംരക്ഷണത്തിന് അത്യാവശ്യമാണ്.
ലിപ്സ്റ്റിക്ക് ഇടുന്നത് പോലെ തന്നെ പ്രാധാന്യം ഉണ്ട് അത് നീക്കം ചെയ്യുന്നതിനും. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്ബ് ലിപ്സ്റ്റിക്ക് ഉള്‍പ്പടെയുള്ള മേക്കപ്പ് മുഖത്ത് നിന്ന് നിര്‍ബന്ധമായും നീക്കം ചെയ്തിരിക്കണം.
https://www.facebook.com/Malayalivartha