ചർമ്മത്തിന് പ്രായം കുറയാൻ ഇത് ഉപയോഗിക്കൂ; ഇനി അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി ചര്‍മ്മത്തിലുണ്ടാവുന്ന വരകളും മറ്റുംഇല്ലാതാക്കാം...
ഒട്ടുമിക്ക പേരും പ്രായം കൂടി കഴിഞ്ഞാൽ അക്കാര്യം ആരെയും അറിയിക്കില്ല... അഥവാ, ശരീരത്തിൽ ചുളിവൊ, വരെയോ... വന്നാലോ, ഒരുപാടു പൊടി കൈകൾ ഉപയോഗിക്കും. എങ്ങനെയെങ്കിലും ശരീരത്തിന്റെ പ്രായം കുറച്ചു കാണിക്കാനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇതിനെല്ലാത്തിനും ഉത്തമമായ ഒന്നാണ് ബദാം.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പുതിയ പൈലറ്റ് പഠനത്തില്‍, നട്ട് രഹിത ലഘുഭക്ഷണങ്ങളുടെ സ്ഥാനത്ത് ദിവസേനയുള്ള ബദാം ലഘുഭക്ഷണം ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളില്‍ ചുളിവുകളുടെ വീതിയും കാഠിന്യവും വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. എന്നാല്‍ ഇത് കൂടാതെ ബദാം പോലുള്ള നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ബദാം ഉപയോഗിച്ചാല്‍ അത് ചര്‍മ്മത്തില്‍ കാണിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.
ആദ്യം തന്നെ ചര്‍മ്മത്തിലെ ചുളിവുകളുടെ കാരണങ്ങളാണ് കണ്ടെത്തേണ്ടത്. രണ്ട് വ്യത്യസ്ത പ്രക്രിയകളാണ് ചുളിവുകള്‍ക്ക് പ്രധാന കാരണം. അതില്‍ ഉള്ളിലുള്ള വാര്‍ദ്ധക്യം, പുറമേയുള്ള വാര്‍ദ്ധക്യം എന്നിവയാണ് കാരണങ്ങള്‍. നിങ്ങള്‍ പ്രായമാകുമ്ബോള്‍ ചര്‍മ്മം സ്വാഭാവികമായും ഇലാസ്റ്റിക് ആയിത്തീരുകയും എണ്ണ ഉല്‍പാദനത്തില്‍ കുറവുണ്ടാകുകയും അത് നിങ്ങളെ കൂടുതല്‍ ചുളിവുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ചര്‍മ്മത്തിന്റെ ആഴത്തിലുള്ള പാളികളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് കുറയുന്നതിന്റെ ഫലമായി ചര്‍മ്മത്തില്‍ കൂടുതല്‍ ചുളിവുകള്‍ സംഭവിക്കുന്നു.
ബദാം ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും മികച്ചത് തന്നെയാണ്. ചര്‍മ്മസംരക്ഷണത്തിനായി ബദാം ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളില്‍ എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നുള്ളത് അറിഞ്ഞിരിക്കാം. ആന്റി-ഏജിംഗ് വ്യവസ്ഥകള്‍ ധാരാളമുണ്ടെങ്കിലും, അടുത്തിടെയുള്ള ഒരു പൈലറ്റ് ഗവേഷണം സൂചിപ്പിക്കുന്നത് നിങ്ങളുടെ സ്‌കിന്‍കെയര്‍ ദിനചര്യയില്‍ ബദാം ഉപയോഗിക്കാം എന്നുള്ളതാണ്. സ്ത്രീകളില്‍ ചുളിവുകളുടെ വീതിയും കാഠിന്യവും മെച്ചപ്പെടുത്തുന്നതിന് നമുക്ക് ബദാം ദിവസവും ഒരു പിടി കഴിക്കാവുന്നതാണ്. ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്ബോഴാണ് പലപ്പോഴും സ്ത്രീകളില്‍ ചര്‍മ്മത്തിലെ എണ്ണമയത്തില്‍ മാറ്റങ്ങള്‍ വരുന്നത്.
ദിവസവും ഒരു പിടി ബദാം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന ചില പ്രത്യേക അസ്വസ്ഥതകളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. ദിവസവും അല്‍പം ബദാം ശീലമാക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും ഇല്ലാതാക്കി ചര്‍മ്മത്തിന്റെ ടോണിന് തന്നെ മാറ്റം വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് ദിവസവും ബദാം ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ബദാം കഴിക്കുന്നത് നിങ്ങളില്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തില്‍ ആന്റി ഏജിംഗ് ഗുണങ്ങളുടെ കാര്യത്തില്‍ എപ്പോഴും ബദാം മുന്നില്‍ തന്നെയാണ്. ദിവസവും അല്‍പം ബദാം ശീലമാക്കുന്നത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
https://www.facebook.com/Malayalivartha