വർക്കൗട്ടുകൾ ചെയ്ത ഉടനെ ഈ തെറ്റുകൾ ആവർത്തിക്കാറുണ്ടോ? ആരോഗ്യത്തിന് ഹാനികരമാണ് !എന്തൊക്കെയാണെന്ന് അറിഞ്ഞിട്ട് വേഗം ഈ തെറ്റുകളെ ഉപേക്ഷിക്കൂ
ആരോഗ്യത്തിനും ശരീരത്തിന്റെ നിലനിൽപ്പിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മിൽ പലരും ആരോഗ്യകാര്യങ്ങളിൽ അതീവശ്രദ്ധ പുലർത്താറുണ്ട്. അതിൽ പ്രധാനവും വ്യായാമം തന്നെയാണ്.
ഓടുക ,ചാടുക, നടക്കുക, വർക്കൗട്ട് ചെയ്യുക അങ്ങനെ നിരവധി വ്യായാമങ്ങൾ നമ്മൾ പലരും ചെയ്യുന്നുണ്ട്. എന്നാൽ ഈ വ്യായാമം കഴിഞ്ഞ് ചെയ്തു കൂടാത്ത ചില കാര്യങ്ങൾ കൂടി നാം ആവർത്തിക്കുന്നുണ്ട്. ആ തെറ്റുകൾ എന്തൊക്കെയാണെന്ന് അറിയാമോ?
നമ്മില്‍ പലരും ഫിറ്റ്നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകാറുണ്ട് . വ്യായാമത്തിന് ശേഷം പലപ്പോഴും നമ്മള്‍ ആവശ്യത്തിന് വെള്ളം കുടിക്കാറില്ല. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ല, ശരിയായ പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല . അങ്ങനെ എന്തൊക്കെ തെറ്റുകൾ.നമുക്ക് വിശദമായി തന്നെ ഒന്ന് പരിശോധിക്കാം.
വ്യായാമത്തിന് ശേഷം പലരും വിശ്രമിക്കാറില്ല .വർക്കൗട്ട് ചെയ്യുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ നിര്‍ത്തുക. വ്യായാമ വേളയില്‍, ശരീര താപനില ഉയരുന്നുണ്ട്.
രക്തചംക്രമണവും വേഗത്തിൽ സംഭവിക്കും . സാധാരണ നിലയിലേക്ക് എത്താൻ താമസിക്കും. വ്യായാമം ചെയ്യുമ്പോൾ ട്രെഡ്മില്‍ കുറച്ചു നേരം വേഗത കുറയ്ക്കാൻ ശ്രദ്ധിക്കുക. ഓടുകയാണെങ്കില്‍ പിന്നീട് നടക്കുക.
വെള്ളം അത്യാവശ്യ ഘടകമാണ്. പലർക്കും ആവശ്യത്തിന് വെള്ളം കുടിക്കാൻ മടിയാണ് . ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് രക്ഷിക്കണം. ദ്രാവക വസ്തുക്കള്‍ ഭക്ഷണത്തില്‍ ഉൾപ്പെടുത്തണം .
തീവ്രമായ വ്യായാമങ്ങള്‍ ചെയ്യുമ്പോൾ കുറച്ച് സമയത്തിന് ശേഷം നിങ്ങള്‍ വെള്ളം കുടിക്കുക. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും കഴിക്കുമ്പോൾ അത് ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കും.
വ്യായാമം ചെയ്ത ശേഷം പഞ്ചസാരയടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കരുത് കൂടുതൽ കലോറി കഴിക്കുന്നത് ഒഴിവാക്കുക . പഞ്ചസാരയോടുകൂടിയ വസ്തുക്കളില്‍ ഉയര്‍ന്ന കലോറിയുണ്ട് . അതിന് പകരം തൈര് കഴിക്കുക . ഭക്ഷണത്തിന്റെ അളവില്‍ പ്രത്യേകം ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha