മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ നിങ്ങൾക്ക് ഇപ്പോഴും ഭയമാണോ?? ഇതിൽ പേടിക്കേണ്ടതൊന്നുമില്ല... അറിയേണ്ടത് ഇത്!!
ഇന്നത്തെകാലത്ത് ഏറ്റവും അനുയോജ്യമായ ആർത്തവ സഹായിയാണ് മെൻസ്ട്രുൽ കപ്പ്. സാനിറ്ററി പാടുകൾക്ക് പകരമായാണ് ഇത് ഉപയോഗിക്കുന്നറത്. ഏകദേശം മൂന്നു വർഷത്തിനകമാണ് ഇത് ഒരുപാട് ജന ശ്രദ്ധ നേടാൻ തുടങ്ങിയത്.
എങ്കിൽ പോലും ഇപ്പോഴും വളരെ ചുരുക്കം ചിലർ മാത്രമാണ് മെൻസ്ട്രുൾ കപ്പ് ഉപയോഗിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഇതിന് നിരവധി ഗുണങ്ങളുണ്ട്. പോക്കറ്റ് ഫ്രണ്ട്ലിയും. സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ച കപ്പിന്റെ ആകൃതിയിലായിരിക്കും മെന്‍സ്ട്രുവല്‍ കപ്പ് കാണപ്പെടുക. യോനികളിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് ഇതില്‍ ആര്‍ത്തവ രക്തം സംഭരിക്കുന്നത്. പ്രായം ലൈംഗികബന്ധം, പ്രസവം എന്നിവ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകള്‍ തിരഞ്ഞെടുക്കാം. ഒരു കപ്പ് 5 മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം.
ആര്‍ത്തവദിനങ്ങളില്‍ 12 മണിക്കൂര്‍ വരെ ഒറ്റ സ്‌ട്രെച്ചില്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കുന്നതിനായി ആര്‍ത്തവരക്തം ക്ലോസറ്റിലോ ബാത്റൂമിലോ ഒളിച്ചു കളയാം. മെന്‍സ്ട്രുവല്‍ കപ്പ് വെള്ളമൊഴിച്ചു കഴുകി വീണ്ടും ഇന്‍സെര്‍ട് ചെയ്യാം.
https://www.facebook.com/Malayalivartha