നീളമുള്ളതും ആരോഗ്യമുള്ളതുമായ കണ്‍പീലികള്‍ക്ക് ഈ വഴികള്‍ പരീക്ഷിക്കൂ...!
സൗന്ദര്യത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കണ്ണുകള്‍. എന്നാല്‍ കണ്ണുകള്‍ മനോഹരമാക്കാന്‍ ശ്രമിക്കാത്തവര്‍ ആയി ആരുമില്ല. അതിനായി ഐഷാഡോയും മസ്‌ക്കാരയുമൊക്കെയാണ് പലരും ഉപയോഗിക്കുന്നത്. മനോഹരമായ കണ്‍പീലികളാണ് കണ്ണിന്റെ പ്രധാന ആകര്‍ഷണം. നല്ല അഴകുളളതും നീളമുളളതും ആരോഗ്യമുള്ളതുമായ കണ്‍പീലിയുണ്ടാകാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ഇനി പറയുന്ന ചില വഴികള്‍ പരീക്ഷിച്ചുനോക്കൂ.
- രാത്രി ഉറങ്ങുന്നതിന് മുമ്പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നത് നല്ലതാണ്. ഇത് കണ്‍പീലി വളരുന്നതിനും കരുത്ത് നല്‍കുന്നതിനും സഹായിക്കും.
- ഗ്രീന്‍ ടീയില്‍ മുക്കിയ കോട്ടണ്‍ കണ്‍പീലിയില്‍ 30 മിനിറ്റ് വയ്ക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്‍പീലികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.
- കറ്റാര്‍വാഴ ജെല്‍ കണ്‍പീലികളില്‍ തേച്ച് പിടിപ്പിക്കുന്നത് കണ്‍പീലികള്‍ക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കും.
- പെട്രോളിയം ജെല്ലി കണ്‍പീലികളില്‍ പുരട്ടുന്നത് പീലികള്‍ക്ക് കരുത്ത് നല്‍കും.
- ആല്‍മണ്ട് ഓയിലില്‍ ഒരുമുട്ടയുടെ വെള്ള ചേര്‍ത്ത് കണ്‍പീലിയില്‍ പുരട്ടുന്നത് കൊഴിച്ചില്‍ തടയും.
- ഉറങ്ങുന്നതിന് മുമ്പ് ഒലീവ് ഓയില്‍ കണ്‍പീലിയില്‍ പുരട്ടുന്നത് നല്ലതാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ കണ്‍പീലിയുടെ വളര്‍ച്ചയെ സഹായിക്കും.
https://www.facebook.com/Malayalivartha