പുകവലിക്കാർക്ക് ഇതൊരു ദുഃഖ വാർത്ത!! കൊറോണ രോഗികൾക്ക് പുകവലി ഹാനികരം, മരണത്തിന് വരെ കാരണമാകുമെന്ന് പഠനം: ഇതിന് പിന്നിലെ കരണമിത്...
കോവിഡ് രോഗികൾ പുകവലിക്കുമെങ്കിൽ മരണത്തിന് വരെ കാരണമായേക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുകവലിക്കാരില്‍ രോഗതീവ്രത വര്‍ദ്ധിക്കുന്നതും മരണ സാദ്ധ്യത വര്‍ദ്ധിക്കുന്നതായും കണ്ടെത്തി. ജേര്‍ണല്‍ തൊറാക്‌സിലെ ലേഖനത്തിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിശീകരിച്ചത്.
കോവിഡ് സ്ഥിതീകരിയ്ക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ വന്നാൽ ഗുരുതരമാകാൻ ചാൻസ്. പുകവലിക്കുന്നവരിലാണെങ്കില്‍ സ്ഥിതി വളരെ മോശമാകുമെന്നും ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
ക്യാന്‍സറുകള്‍ക്കും ഇതേ പാര്‍ശ്വ ഫലങ്ങള്‍ തന്നെയാകും. കൊറോണയുമായി ബന്ധിപ്പിക്കുന്ന ഏത് രോഗവും ഗുരുതരമാകാന്‍ പുകവലി കാരണമാകും.
കൊറോണ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ വളരെ കുറച്ച് ആക്ടീവ് ആയിട്ടുള്ള പുകവലിക്കാരാണ് ഉള്ളത്. അതുകൊണ്ട് ഇതിന്റെ തീവ്രത കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ പഠനങ്ങളില്‍ പുകവലി രോഗം ഗുരുതരമാക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തുകയായിരുന്നു.
ആഷ്‌ലി ക്ലിഫ്റ്റ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലെ ഗവേഷകനാണ് ഇദ്ദേഹം. ഓക്‌സ്ഫഡ്, ബ്രിസ്‌റ്റോള്‍, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റികളിലെ വിദഗ്ധര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
https://www.facebook.com/Malayalivartha