എത്ര പ്രസവം കഴിഞ്ഞാലും ശരീര സൗന്ദര്യം പഴയപടി മാറ്റാം..!, ഈ മാര്‍ഗങ്ങള്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കുക
സ്ത്രീകളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണ് ഗര്‍ഭകാലം. പ്രസവത്തിനു ശേഷവും വളരെയേറെ ശ്രദ്ധിക്കേണ്ട സമയവുമാണ്. എന്നാല്‍ ചിലര്‍ക്ക് പ്രസവ ശേഷം സൗന്ദര്യം നഷ്ടപ്പെടുന്നു എന്നുള്ള ആകുലതകളും പലര്‍ക്കുമുണ്ട്. പ്രസവശേഷം 5-6 ആഴ്ചകളിലേക്ക് വിശ്രവും നല്ല ഉറക്കവുമൊക്കെ ആവശ്യമാണ് എന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. പ്രസവം നടക്കുമ്പോള്‍ മാംസപേശികളുടെ ബലം കുറഞ്ഞുപോകും.
5-6 മാസങ്ങള്‍ക്കുള്ളിലേ പേശികള്‍ ബലംവച്ചു തുടങ്ങുകയുള്ളൂ. ഈ സമയത്തിനുള്ളില്‍ പ്രസവത്തോടെ വ്യത്യാസം വന്ന ഹോര്‍മോണുകളെല്ലാം പൂര്‍വ്വസ്ഥിതിയിലേയ്ക്കു തിരിച്ചുവരും. അതിനുശേഷമുള്ള കാലയളവില്‍ ആവശ്യമായ വ്യായാമങ്ങളിലൂടെ പഴയ സൗന്ദര്യത്തിലേയ്ക്ക് തിരിച്ചു വരാം. ഇതിനായി ചില വ്യായാമ മുറകള്‍ ആധുനികശാസ്ത്രം പറയുന്നുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ഉദരവ്യായാമങ്ങള്‍
കട്ടിലില്‍ കാല്‍ നീട്ടിയിരിക്കുക. കൈരണ്ടും നീട്ടിപ്പിടിച്ച് മുട്ടുമടക്കാതെ മുന്‍പോട്ടാഞ്ഞ് കാല്‍വിരലുകളില്‍ തൊടുക. വളരെ സാവകാശം ആദ്യം 5 മിനിട്ടും നാലഞ്ചു ദിവസം കഴിയുമ്പോള്‍ 10 മിനിട്ടും ചെയ്യാം. പിന്നീട് ഓരോ ആഴ്ചയിലും 5 മിനിട്ട് കൂട്ടിക്കൂട്ടി കൊണ്ടുവന്ന് 30 മിനിട്ടുവരെ ഈ വ്യായാമം ചെയ്യാം.
കൈകള്‍ മുകളിലേയ്ക്ക് ഉയര്‍ത്തിപ്പിടിച്ചതിനുശേഷം മെല്ലെ കുനിയുക. എന്നിട്ട് മുട്ടുവളയ്ക്കാതെ കാല്‍വിരലുകളില്‍ തൊടുക.
നിരപ്പായ പാതയിലൂടെയുള്ള നടത്തം. തുടക്കത്തില്‍ 10 മിനിട്ടു മാത്രം നടന്നാല്‍ മതി. ഓരോ ദിവസവും ദൂരവും സമയവും കൂട്ടിക്കൂട്ടി കൊണ്ടുവരണം. നടത്തത്തിന്റെ വേഗതയും ക്രമമായി കൂട്ടിയാല്‍ മതി. നടത്തം എന്നു പറയുമ്പോള്‍ റോഡില്‍ ഇറങ്ങിനടക്കണമെന്നില്ല. വീടിനകത്തോ വരാന്തയിലോ മുറ്റത്തോ നടക്കാം. വെയിലില്ലാത്തപ്പോള്‍ ടെറസിനു മുകളിലും നടക്കാം.
നീന്തല്‍ ഏറ്റവും നല്ലൊരു വ്യായാമമാണ്. ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ ഈ വ്യായാമം ആയാസമില്ലാത്തതും മനസിനും ശരീരത്തിനും ഒരുപോലെ നവോന്മേം നല്‍കുന്നതുമാണ്. അവയവങ്ങളുടെ രൂപഭംഗി തിരിച്ചുപിടിക്കാന്‍ ഇത് ഏറെ സഹായകമാണ്. നീന്തലിന്റെ പ്രാധാന്യം മനസിലാക്കി സൗകര്യമുള്ളവര്‍ അതു പ്രയോജനപ്പെടുത്തുകതന്നെ വേണം.
അതുപോലെ നൃത്തവും വളരെ നല്ലൊരു വ്യായാമമാണ്. ശരീരത്തിന്റെ വടിവും അഴകും നിലനിര്‍ത്താന്‍ നൃത്തം കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഇതിന് നൃത്തം പഠിക്കണമെന്നില്ല. റേഡിയോയിലോ ടി.വിയിലോ വരുന്ന പാട്ടു കേട്ട് കരങ്ങളും പാദങ്ങളുമൊക്കെ താളത്തില്‍ ചലിപ്പിച്ച് രാഗതാളലയങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കും അലിഞ്ഞുചേരാം.
https://www.facebook.com/Malayalivartha