നിങ്ങള്‍ ദിവസവും കുളിക്കാറുണ്ടോ...!?, ദിവസേനയുള്ള കുളിയില്‍ ചില പ്രശ്‌നങ്ങളുണ്ട്; ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കൂ...
ദിവസവും രണ്ട് നേരം കുളിക്കുന്നവരും ദിവസവും ഒരു നേരം കുളിക്കുന്നവരുമാണ് മിക്കവരും. ഓരോ 24 മണിക്കൂറിലും സ്വയം വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത വളരെ കൂടുതലാണ്. എന്നാല്‍, ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ കുളിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കുളിക്കുന്നതാണ് ഉചിതമെന്നും ഇവര്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വായിച്ചറിയാം.
ചര്‍മ്മത്തിന്റെ ആരോഗ്യം
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടി ഒന്നിടവിട്ട ദിവസങ്ങളിലെ കുളിയാണ് എന്തുകൊണ്ടും നല്ലത്. ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ പലപ്പോഴും അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നുണ്ട്. ചര്‍മ്മം ഇടക്കിടക്ക് കഴുകുന്നതും സ്‌ക്രബ് ചെയ്യുന്നതും നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒന്നിടവിട്ട ദിവസങ്ങളില്‍ കുളിക്കുന്നതാണ് ഏറ്റവും ഉചിതം.
മുടി പെട്ടെന്ന് വളരുന്നു
മുടി പെട്ടെന്ന് വളരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മുടി കഴുകുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ എല്ലാ ദിവസവും മുടി കഴുകുമ്‌ബോള്‍, കേടുപാടുകള്‍ തടയുന്നതിനുള്ള ഒരു കവചമായി പ്രവര്‍ത്തിക്കുന്ന സെബത്തിന്റെ ഒരു പുറം പാളി നിങ്ങള്‍ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിയുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കും.
പ്രത്യുത്പാദന ആരോഗ്യം
ഒന്നിടവിട്ട ദിവസങ്ങളിലെ കുളി നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് നല്ലതാണ്. നിങ്ങളുടെ ചര്‍മ്മത്തെപ്പോലെ, നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ക്ക് ചുറ്റുമുള്ള അതിലോലമായ ചര്‍മ്മത്തിന് ആരോഗ്യകരമായി തുടരാന്‍ അതിന്റെ ബാക്ടീരിയ ബാലന്‍സ് ആവശ്യമാണ്. നമ്മള്‍ സ്വയം വൃത്തിയാക്കുന്ന വെള്ളത്തില്‍ കനത്ത ലോഹങ്ങളും മറ്റ് ദോഷകരമായ രാസവസ്തുക്കളും അടങ്ങിയിരിക്കാം.
ഇത് കൂടാതെ സോപ്പുകളിലും ഷവര്‍ ജെല്ലുകളിലും അടങ്ങിയിരിക്കുന്ന ധാരാളം സുഗന്ധദ്രവ്യങ്ങളും കൃത്രിമ അഡിറ്റീവുകളും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ദിവസവും കുളിക്കുമ്‌ബോള്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കുളിക്കുമ്‌ബോള്‍ അത് എന്തുകൊണ്ടും നല്ലതാണ്.
https://www.facebook.com/Malayalivartha