രണ്ട് വയസ് കഴിഞ്ഞ കുട്ടികൾക്കും കോവാക്സിൻ..അറിയേണ്ടതെല്ലാം
ഇനി ഇന്ത്യയിൽ കുട്ടികൾക്കും കോവിഡ് പ്രതിരോധവാക്‌സിൻ നൽകും . തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധവാക്‌സിനായ കൊവാക്‌സിൻ നൽകുന്നതിനാണ് അനുമതി കിട്ടിയിട്ടുള്ളത് . ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്
'വിശദമായ ആലോചനയ്ക്ക് ശേഷം, അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിന് 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് വാക്‌സിന്‍ മാര്‍ക്കറ്റ് അംഗീകാരം നല്‍കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു,' വിഷയ വിദഗ്ധ സമിതി പ്രസ്താവനയില്‍ പറഞ്ഞു.
കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ് കൊവാക്സിൻ. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു
കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ കോവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കുത്തിവെപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ചയാണ് പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ഭാരത് യോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്ക്ക് മുന്‍പില്‍ സമർപ്പിച്ചത്
കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കുന്നതോടെ രാജ്യത്ത് കുത്തിവെയ്പ്പ് ആരംഭിക്കും. വിദഗ്ധ സമിതിയുടെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു. കുട്ടികളിൽ കോവാക്സിൻ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്നും എയിംസ് പ്രഫസർ നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നുമുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ സാധിക്കുമെന്ന് കേന്ദ്രം പിന്നീട് വ്യക്തമാക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് സ്‌കൂളുകൾ തുറക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികൾക്കുള്ള വാക്‌സിൻ അനുമതി നൽകാൻ നടപടികൾ വേഗത്തിലാക്കിയത്.
ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിന്‍ രണ്ട് ഡോസുകളായി ആണ് നല്‍കുക , ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനും ഇടയില്‍ 20 ദിവസത്തെ ഇടവേളയാണുള്ളത്. അടിയന്തിര ഉപയോഗ അംഗീകാരവും ചില വ്യവസ്ഥകള്‍ക്ക് വിധേയമാണ്. ഡാറ്റ ഉള്‍പ്പെടെയുള്ള സുരക്ഷാ വസ്തുകള്‍ ആദ്യ രണ്ട് മാസങ്ങളില്‍ 15 ദിവസത്തിലൊരിക്കലും അതിനു ശേഷം ഓരോ മാസവും പുതിയ ഡ്രഗ്‌സ് & ക്ലിനിക്കല്‍ ട്രയല്‍സ് നിയമങ്ങള്‍ 2019 -ന്റെ ആവശ്യകത അനുസരിച്ച് കമ്പനി സമര്‍പ്പിക്കണം.
അതേസമയം, ലോകാരോഗ്യ സംഘടന കോവാക്‌സിന്‍ അടിയന്തിര ഉപയോഗ അംഗീകാരം നല്‍കിയിട്ടില്ല. ജൂലൈ 9 നകം ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് ലിസ്റ്റിംഗിന് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്, കൂടാതെ ആറ് ആഴ്ചയോളം എടുക്കുന്ന ലോകാരോഗ്യ സംഘടനയുടെ അവലോകന പ്രക്രിയ ജൂലൈ അവസാനത്തോടെ ആരംഭിച്ചതുമാണ്
ഓഗസ്റ്റില്‍, 12 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള ZyCov-D- യുടെ കോവിഡ് -19 വാക്‌സിന്‍ ഇന്ത്യ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയും നല്‍കിയിരുന്നു. ഈ വാക്‌സിന്‍ വികസിപ്പിച്ചത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസ് കാഡിലയാണ്, ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ വാക്‌സിനാണിത് .
ഇതിനിടെ പ്രതിരോധശേഷി കുറഞ്ഞവർ വാക്സിന്‍റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിർദേശം. പ്രതിരോധശേഷി കുറഞ്ഞവരുടെ ശരീരം ഒരു പക്ഷെ രണ്ട് ഡോസ് വാക്സിനോട് പ്രതികരിച്ചേക്കില്ല. അതുകൊണ്ട് മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് സമിതിയുടെ നിർദേശം.
മുഴുവൻ ജനങ്ങൾക്കും രണ്ട് ഡോസ് വാക്സിൻ നൽകിയ ശേഷം മാത്രമേ മൂന്നമത്തേത് നൽകി തുടങ്ങാവൂ എന്നും നിർദേശത്തിലുണ്ട്. എന്തായാലും രാജ്യത്ത് നിലവിൽ ബൂസ്റ്റർ ഡോസിനെ കുറിച്ച് അലോചനകളില്ല എന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha