മുഖം മിനിസമുള്ളതാകാന്‍ കടലമാവ് ഇങ്ങനെ ഉപയോഗിക്കൂ..., ദോഷം വരുത്താതെ ബ്ലീച്ചിംഗ് ഇഫക്ട് കിട്ടും
കടലമാവിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയാം. ഭക്ഷ്യ വസ്തുവായി ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതലായി മുഖ സംരക്ഷത്തിനാണ് ഉപയോഗിക്കുന്നത്. പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് കടലമാവ്. ചര്‍മ്മത്തിന് നിറം നല്‍കുക, കരുവാളിപ്പു മാറ്റുക തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണിത്. യാതൊരു ദോഷവും വരുത്താതെ ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ടു നല്‍കാന്‍ ശേഷിയുള്ള ഒന്നാണിത്.
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് വളരെയേറെ അനുയോജ്യമായ ഒന്നാണ് കടലമാവ്. സോപ്പിനു പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും നിറവും നല്‍കാന്‍ സഹായിക്കും.
* ഒരു സ്പൂണ്‍ കടലമാവില്‍ തേന്‍ ഒഴിച്ചു കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താല്‍ മുഖകാന്തി വര്‍ധിക്കും.
* രണ്ട് ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുഖത്തെ എണ്ണമയം നീക്കിക്കളയാന്‍ ഈ ഫേസ് പാക്ക് സഹായിക്കും.
* രണ്ട് ടീസ്പൂണ്‍ തൈരും രണ്ട് ടീസ്പൂണ്‍ കടലമാവും ചേര്‍ത്ത് മുഖത്തിടുക. ചര്‍മ്മം കൂടുതല്‍ ലോലമാകാന്‍ ഈ പാക്ക് സഹായിക്കും. ഇതും നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്ന ഒന്നാണ്. തൈരും ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ്.
https://www.facebook.com/Malayalivartha