മുഖത്തെ എണ്ണമയം നിങ്ങളെ അലട്ടുന്നുണ്ടോ...ഇതാ ചില പൊടിക്കൈകള്‍, ഈ ഫേസ്പാക്കുകള്‍ പരീക്ഷിക്കൂ
സൗന്ദര്യ സംരക്ഷണത്തിനായി എല്ലാ വഴികളും പരീക്ഷിക്കുന്നവരാണ് പലരും. മാത്രമല്ല, എണ്ണമയമുള്ള ചര്‍മം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഏറെയാണ്. മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. രാത്രിയിലെ ഉറക്കക്ഷീണം അകറ്റാനും കണ്ണിന് നല്ല ഉന്മേഷം ലഭിക്കാനും ഇത് സഹായിക്കും.
ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം തൂങ്ങാതിരിക്കാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. യുവത്വം നിലനിര്‍ത്താനും ഇത് ഗുണം ചെയ്യും.നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ മുഖത്തിനു ഒരല്‍പം നിറം കൂടിയ പോലെ തോന്നാം. ഇതുപോലെ തന്നെയാണ് ഐസ് ക്യൂബുകള്‍ മുഖത്ത് ഉരസിയാലും കിട്ടുന്ന ഫലം. മാത്രമല്ല, എണ്ണമയം ഒഴിവാക്കാന്‍ ചില ഫേസ്പാക്കുകളും പരീക്ഷിക്കാം.
മുള്‍ട്ടാനി മിട്ടി, കക്കിരി
ചര്‍മ്മത്തില്‍ നിന്ന് അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാന്‍ മുള്‍ട്ടാനി മിട്ടി നിങ്ങളെ സഹായിക്കുന്നു. മുഖക്കുരു ചികിത്സിക്കാനും മുള്‍ട്ടാനി മിട്ടി ഉപയോഗിക്കുന്നു. കക്കിരിയിലെ രേതസ് സ്വഭാവവും വിറ്റാമിന്‍ സിയും ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ മെച്ചപ്പെടുത്താനും സെബം, അഴുക്ക്, മൃത ചര്‍മ്മകോശങ്ങള്‍ എന്നിവ നീക്കം ചെയ്യാനും സഹായിക്കും.
2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി അരമണിക്കൂറോളം വെള്ളത്തില്‍ വയ്ക്കുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും 2 ടേബിള്‍സ്പൂണ്‍ കക്കിരി നീരും ചേര്‍ക്കുക. ഇതിലേക്ക് അല്‍പം പാലും നിങ്ങള്‍ക്ക് ചേര്‍ക്കാം. ഈ മിശ്രിതം 15-20 മിനിറ്റ് നേരം മുഖത്ത് പുരട്ടി വിശ്രമിക്കുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. എണ്ണയും അഴുക്കും നീക്കം ചെയ്യുന്നതിനൊപ്പം, രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ ഫെയ്സ് മാസ്‌ക് നിങ്ങളെ സഹായിക്കും. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക.
ഓറഞ്ച് തൊലി
നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കാനുള്ള കഴിവ് ഓറഞ്ച് തൊലിക്കുണ്ട്. ഉണക്കി പൊടിച്ച ഓറഞ്ച് തൊലി ഉപയോഗിച്ച് നിങ്ങള്‍ക്ക് മാസ്‌ക് തയാറാക്കാം. ഓറഞ്ച് തൊലി പൊടിയില്‍ വെള്ളമോ പാലോ അല്ലെങ്കില്‍ തൈരോ ചേര്‍ക്കുക. തുടര്‍ന്ന് ഈ മിശ്രിതം മുഖത്ത് പുരട്ടുക. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ഓറഞ്ച് തൊലി മാസ്‌ക് അടഞ്ഞുപോയ ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് എണ്ണമയം നീങ്ങിയ തിളക്കമുള്ള ചര്‍മ്മം ലഭിക്കുന്നു.
നാരങ്ങ, തൈര്
നാരങ്ങയിലെ സ്ട്രിക്ക് ആസിഡ് ചര്‍മ്മത്തിലെ എണ്ണയുടെ സ്വാഭാവിക സ്രവത്തെ നിര്‍വീര്യമാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. തൈരില്‍ പ്രകൃതിദത്ത ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്ന ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മുഖക്കുരു രൂപപ്പെടാനുള്ള പ്രധാന കാരണമായ എണ്ണയും മൃതകോശങ്ങളും നീക്കംചെയ്യാന്‍ ഇവ നിങ്ങളെ സഹായിക്കും.
2 ടേബിള്‍സ്പൂണ്‍ തൈര്, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ കലര്‍ത്തി ഈ ഫെയ്സ് പായ്ക്ക് ബ്രഷ് ഉപയോഗിച്ച് ചര്‍മ്മത്തില്‍ പുരട്ടുക. 5 -10 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി എണ്ണയില്ലാത്ത മോയ്സ്ചുറൈസര്‍ മുഖത്ത് പുരട്ടുക. ചര്‍മ്മത്തിലെ എണ്ണമയം അകറ്റാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha