നവജാത ശിശുക്കള്‍ക്ക് കണ്ണെഴുതുന്ന അമ്മമാര്‍ അറിയാന്‍..., ശിശു വിദഗ്ദര്‍ പറയുന്നത് കേട്ടോ
നവജാത ശിശുക്കള്‍ക്ക് കണ്ണും പുരികവും എഴുതുന്നത് മലയാളികളുടെ സ്ഥിരം പരിപാടിയാണ്. എന്നാല്‍, കുട്ടികളുടെ കണ്ണില്‍ കണ്‍മഷി ഇടുന്നത് അത്ര നല്ല കാര്യമല്ല എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ആറ് മാസം വരെയെങ്കിലും കുട്ടികളുടെ കണ്ണില്‍ കണ്‍മഷി എഴുതുന്നത് ഒഴിവാക്കണമെന്ന് ശിശു ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ കണ്ണുകളെ ഇത് സാരമായി ബാധിച്ചേക്കാം.
അതുകൊണ്ടാണ് കണ്ണിനുള്ളില്‍ കണ്‍മഷി ഇടുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്. പുരികം വരച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് കൃത്യമായി പുരികം വരുകയുള്ളൂ എന്ന വിശ്വാസവും തെറ്റാണ്. പുരികം വരുന്നതും മുടി വളരുന്നതും തികച്ചും ജനിതകമായ കാര്യമാണ്. കണ്‍മഷി ഇടുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല
https://www.facebook.com/Malayalivartha