മുഖം വെട്ടിത്തിളങ്ങാന്‍ തക്കാളി ഫേസ്പാക്കുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം
ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കുവ്വനരാണ് മലയാളികള്‍. എന്നാല്‍ ഈ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് തക്കാളി. വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന ഈ പച്ചക്കറിയില്‍ ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളമുണ്ട്.
തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. മുഖസൗന്ദര്യത്തിനായി തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരിചയപ്പെടാം.
* തക്കാളി നീരും അതിലേക്ക് വെള്ളരിക്ക നീരും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടാം. മുഖത്തെ എണ്ണമയം മാറാന്‍ സഹായിക്കും.
* രണ്ട് ടീസ്പൂണ്‍ കടലമാവും ഒരു സ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
* തക്കാളി നീരും കാപ്പി പൊടിയും നാരാങ്ങനീരും ചേര്‍ത്ത് മുഖത്തിടുക. ഇത് മുഖക്കുരുവിന്റെ പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
* തക്കാളി നീരില്‍ ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. നല്ല പോലെ മിക്സ് ചെയ്ത ശേഷം മുഖത്തിടുക. 20 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. വരണ്ട ചര്‍മം മൃദുവാകാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha