ആരോഗ്യ സംരക്ഷണത്തിന് വ്യായമം അത്യുത്തമം.., എന്നാല്‍ ഈ സമയത്താണ് നിങ്ങള്‍ വ്യായാമം ചെയ്യുന്നതെങ്കില്‍ സൂക്ഷിക്കണം
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് വ്യായാമത്തിനാണ്. പല അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ വ്യയാമം കൊണ്ട് കഴിയും. എന്നാല്‍ വ്യായാമം ചെയ്യുന്ന സമയം കൃത്യമല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാറുണ്ട്. ദിനവും ചെയ്യുന്ന വ്യായാമത്തിന് ഗുണങ്ങള്‍ നിരവധിയാണ്.
എന്നാല്‍ രാത്രി ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും അപകടം ഉണ്ടാക്കുന്നതാണ്. തീവ്രമായ വ്യായാമം നിങ്ങളുടെ പേശികളെ നശിപ്പിക്കുന്നു. മാത്രവുമല്ല, ഉറങ്ങുന്നതിനു മുമ്ബ് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
തീവ്രമായ വ്യായാമങ്ങള്‍ നിങ്ങളുടെ ഉറക്കസമയത്തെ കുറക്കുന്നു. നിങ്ങളുടെ ഉറക്കത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ഉറക്കത്തില്‍ കൂടുതല്‍ തവണ നിങ്ങളെ ഉണര്‍ത്തുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ നിസ്സാരമായി കണക്കാക്കരുത്.
രാവിലെ വ്യായാമം ചെയ്യുന്ന ആളുകള്‍ ഉച്ചതിരിഞ്ഞോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്‌ബോള്‍ അവരുടെ വര്‍ക്കൗട്ടുകളില്‍ സ്ഥിരത പുലര്‍ത്താന്‍ സാധ്യതയുണ്ടെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha