മെന്‍സ്ട്രുവല്‍ കപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം.., സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം
കുറച്ച് നാളുകളായി ഏറെ പ്രചാരത്തില്‍ വന്ന ഒന്നാണ് മെന്‍സ്ട്രുവല്‍ കപ്പ്. സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്. സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ച കപ്പിന്റെ ആകൃതിയിലായിരിക്കും മെന്‍സ്ട്രുവല്‍ കപ്പ് കാണപ്പെടുക.
യോനികളിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് ഇതില്‍ ആര്‍ത്തവ രക്തം സംഭരിക്കുന്നത്. പ്രായം ലൈംഗികബന്ധം, പ്രസവം എന്നിവ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകള്‍ തിരഞ്ഞെടുക്കാം. ഒരു കപ്പ് 5 മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം.
ആര്‍ത്തവദിനങ്ങളില്‍ 12 മണിക്കൂര്‍ വരെ ഒറ്റ സ്ട്രെച്ചില്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കുന്നതിനായി ആര്‍ത്തവരക്തം ക്ലോസറ്റിലോ ബാത്‌റൂമിലോ ഒളിച്ചു കളയാം. മെന്‍സ്ട്രുവല്‍ കപ്പ് വെള്ളമൊഴിച്ചു കഴുകി വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.
https://www.facebook.com/Malayalivartha