പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്..., നിങ്ങള്‍ നിസാരമായി തള്ളക്കളയുന്ന ഈ ആറ് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വരുന്നത് വലിയ രോഗങ്ങള്‍!
നമ്മള്‍ നിസാരമെന്ന് കരുതുന്ന പല പ്രശ്‌നങ്ങളും പിന്നീട് ഗുരുതരമായ വലിയ രോഗങ്ങളിലേയ്ക്ക് ആണ് എത്തപ്പെടുന്നത്. എന്നാല്‍ പുരുഷന്മാര്‍ തള്ളിക്കളയാറുള്ള ഈ കാര്യങ്ങള്‍ വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ രോഗലക്ഷണങ്ങള്‍ പുരുഷന്മാരില്‍ കണ്ടാല്‍ നിങ്ങള്‍ നിര്‍ബന്ധമായും വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.
വൃഷണത്തില്‍ വേദന
പുരുഷന്മാര്‍ അവരുടെ വൃഷണത്തില്‍ വരുന്ന വേദന പലപ്പോഴും ചികിത്സിക്കാതെയും ശ്രദ്ധിക്കാതെയും അവഗണിക്കാറുണ്ട്. എന്നാല്‍ വൃക്ഷണത്തില്‍ നീരോ വീക്കമോ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ വേദന വരുന്നത്. ഇത്തരം വേദനകള്‍ പലപ്പോഴും കാന്‍സറിന് വഴിതെളിക്കും.
നീണ്ടു നില്‍ക്കുന്ന ചുമ
ചില ആളുകള്‍ക്ക് ഒരുപാടു നേരം നീണ്ടു നില്‍ക്കുന്ന ചുമ ഉണ്ടാകാറുണ്ട്. ഇത്തരം ചുമകള്‍ പുരുഷന്മാര്‍ അവഗണിക്കുന്നത് പതിവാണ്. എന്നാല്‍ ശ്വാസകോശ കാന്‍സറിന്റെയോ തൈറോയ്ഡ് കാന്‍സറിന്റെയോ ലക്ഷണമായിരിക്കാം ഇത്തരം ചുമകള്‍.
ഉറക്കമില്ലായ്മ
പുരുഷന്മാരില്‍ പൊതുവായി ഉണ്ടാകുന്ന ഒരു വലിയ രോഗമാണ് ഉറക്കമില്ലായ്മ. ഉറമില്ലായ്മ മാനസിക സമ്മര്‍ദത്തിലേക്കും മറവിയിലേക്കും നയിക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുകയും ചെയ്യുന്നതിന് കാരണമാകുന്നു.
നിയന്ത്രിക്കാനാവാത്ത മദ്യപാന ശീലം
സ്ഥിരമായി മദ്യപിക്കുന്ന പുരുഷന്മാര്‍ മനസ്സിലാക്കാത്ത ഒരു വലിയ കാര്യം നിങ്ങള്‍ നിങ്ങളുടെ ആയുസിനെ വെട്ടി ചുരുക്കുകയാണ് എന്നതാണ്. മനുഷ്യന്റെ പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ഈ ശീലം മാറ്റി നിര്‍ത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്.
മലമൂത്ര വിസര്‍ജന പ്രശ്‌നങ്ങള്‍
പരുഷന്മാര്‍ക്ക് മലമൂത്ര വിസര്‍ജന സമയത്തുണ്ടാകുന്ന തടസങ്ങളും വേദനകളും കിഡ്‌നി, കരള്‍, പ്രമേഹം, മൂലക്കുരു എന്നീ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആയിരിക്കും. ഇത്തരം വേദനകള്‍ മൂത്രാശയ കല്ലിനും കാരണമാകുന്നു. തുടക്കത്തില്‍ തന്നെ ഇത്തരം വേദനകളെ അവഗണിക്കാതെ ട്രീറ്റ്മെന്റ് എടുക്കേണ്ടതാണ്.
വിട്ടുമാറാത്ത തലവേദന
പലപ്പോഴും ജോലിക്കിടയിലോ ജോലി കഴിഞ്ഞു വരുമ്പോഴോ ഒക്കെ പുരുഷന്മാരില്‍ തലവേദന ഉണ്ടാകാറുണ്ട്. ഇത്തരം വിട്ടുമാറാത്ത തലവേദന തലച്ചോറിനെ ബാധിക്കുന്ന എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. ഈ തലവേദന മാറാന്‍ വേദന സംഹാരി കഴിച്ച് ഒഴിവാക്കുന്ന ശീലം ഉപേക്ഷിച്ച് വിദഗ്ദ ഡോക്ടര്‍മാരുടെ ചികിത്സ തേടുന്നതാണ് നല്ലത്.
https://www.facebook.com/Malayalivartha