മഞ്ഞുകാലത്ത് ശ്വാസകോശത്തിന് നല്‍കാം ഈ കരുതലുകള്‍...!; ശ്വാസകോശ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ ശൈത്യകാലത്ത് കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്, ഇക്കാര്യങ്ങള്‍ നിസാരമായി കാണല്ലേ..
ശ്വാസകോശത്തിന് അല്‍പം കഠിനമായ സീസണാണ് മഞ്ഞുകാലം. അത് മാത്രമല്ല, മലിനീകരണം, ആസ്ത്മ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ജലദോഷം, ചുമ, ശ്വാസകോശത്തിലെ ഫൈബ്രോസിസ്, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മഞ്ഞുകാലത്ത് ബുദ്ധിമുട്ടിക്കാം. മഞ്ഞുകാലത്തെ പുകമഞ്ഞും അന്തരീക്ഷ മലിനീകരണവും തീര്‍ച്ചയായും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
പുകമഞ്ഞ് മനുഷ്യശരീരത്തെ തല മുതല്‍ കാല്‍ വരെ ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? അണുബാധകള്‍, നെഞ്ചുവേദന, പക്ഷാഘാതം, ആസ്ത്മ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ബ്രോങ്കൈലിറ്റിസ്, കണ്ണ്, മൂക്ക്, തൊണ്ടയിലെ അസ്വസ്ഥത, ശ്വാസകോശത്തിലെ ഫൈബ്രോസിസ്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അര്‍ബുദം, എംഫിസെമ എന്നിവയ്ക്ക് ഇത് കാരണമാകും.
ഈ അസുഖങ്ങള്‍ കാരണം ശ്വാസകോശത്തിന് കേടുപാടുകള്‍ സംഭവിക്കുകയും മരണനിരക്കും രോഗാവസ്ഥയും വര്‍ദ്ധിക്കുകയും ചെയ്യും. നിലവിലുള്ള ശ്വാസകോശ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ ശൈത്യകാലത്ത് കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്, അവര്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്.
വായു മലിനീകരണത്തിന്റെ അപകടങ്ങള്‍
മുന്‍ഗണനാക്രമത്തില്‍ പരിഹരിക്കേണ്ട ഒരു പൊതുപ്രശ്നമാണിത്. മോശം വായു ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തെ നശിപ്പിക്കും. ഇത് ശ്വാസകോശ, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, തലകറക്കം, തലവേദന, ഓക്കാനം, ശ്വസനവ്യവസ്ഥയിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയല്‍, ആയുസ്സ് കുറയല്‍ എന്നിവയ്ക്ക് കാരണമാകും.
ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എങ്ങനെ മറികടക്കാം
* ശൈത്യകാലത്ത് നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യകരവും രോഗരഹിതവുമാക്കി നിലനിര്‍ത്താന്‍ ഫ്ളൂ, ന്യുമോണിയ വാക്സിന്‍ എടുക്കുക.
* നിങ്ങള്‍ക്ക് ആസ്ത്മ, സിഒപിടി, അല്ലെങ്കില്‍ ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടെങ്കില്‍ ഔട്ട്ഡോര്‍ വ്യായാമങ്ങള്‍ പരിമിതപ്പെടുത്തുക. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ വ്യായാമം ചെയ്യാം. നടത്തം, എയ്റോബിക്സ്, സുംബ, ഭാരോദ്വഹനം, സ്റ്റെയര്‍ വ്യായാമങ്ങള്‍, യോഗ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. ശ്വാസകോശ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ചില ശ്വസന വ്യായാമങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
മാസ്‌ക് ധരിക്കുക
* പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക അല്ലെങ്കില്‍ മുഖം മറയ്ക്കുക. മാത്രമല്ല, പുകമഞ്ഞിന്റെ സമയത്തോ വായു മലിനീകരണം കൂടുതലുള്ളപ്പോഴോ പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
* പൊടി, പൂപ്പല്‍, അലര്‍ജികള്‍ എന്നിവയില്‍ നിന്ന് നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക. കിടക്ക, ചിവിട്ടികള്‍ എന്നിവ കഴുകുക, ഫര്‍ണിച്ചറുകള്‍ അണുവിമുക്തമാക്കുക. പതിവായി വീട് വാക്വം ക്ലീന്‍ ചെയ്യുക.
* സ്വതന്ത്രമായി ശ്വസിക്കാന്‍ വീട്ടില്‍ ഒരു എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു എയര്‍ ഹ്യുമിഡിഫയര്‍ തിരഞ്ഞെടുക്കാം.
* നിങ്ങളുടെ കൈകള്‍ വൃത്തിയായും അണുക്കള്‍ ഇല്ലാതെയും സൂക്ഷിക്കുക, ഇടയ്ക്കിടെ കഴുകുക. വൃത്തിഹീനമായ കൈകള്‍ കൊണ്ട് വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് ഒഴിവാക്കുക.
* പുകവലിക്കരുത്, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക. ആസ്ത്മ രോഗികള്‍ ഇന്‍ഹേലര്‍ കൈയ്യില്‍ സൂക്ഷിക്കണം. വീട്ടില്‍ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കുക, മറ്റ് രോഗികളുമായി അടുത്തിടപഴകരുത്, എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ പതിവായി പരിശോധന നടത്തുക.
* ശ്വാസകോശം വൃത്തിയായി സൂക്ഷിക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവി പിടിക്കുക. സ്വയമേ വീട്ടുവൈദ്യങ്ങളൊന്നും പരീക്ഷിക്കരുത്, അത് നിങ്ങള്‍ക്ക് അപകടകരമാകുകയും പ്രശ്നം കൂടുതല്‍ വഷളാക്കുകയും ചെയ്യും.
* ആപ്പിള്‍, വാല്‍നട്ട്, ബ്രോക്കോളി, ബീന്‍സ്, സരസഫലങ്ങള്‍, പപ്പായ, പൈനാപ്പിള്‍, കിവി, കാബേജ്, കാരറ്റ്, മഞ്ഞള്‍, പച്ച ഇലക്കറികള്‍, ഇഞ്ചി തുടങ്ങിയ ശ്വാസകോശ സൗഹൃദ ഭക്ഷണങ്ങള്‍ കഴിക്കുക. പ്രിസര്‍വേറ്റീവുകള്‍, അഡിറ്റീവുകള്‍, കൃത്രിമ സുഗന്ധങ്ങള്‍ എന്നിവ അടങ്ങിയ പ്രോസസ് ചെയ്തതും വറുത്തതും എണ്ണമയമുള്ളതും ടിന്നിലടച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
https://www.facebook.com/Malayalivartha