കുഞ്ഞിനെ ഡയപ്പർ സ്ഥിരമായി ധരിപ്പിക്കാറുണ്ടോ? ഇത്തരം പ്രശ്നങ്ങൾ നേരിട്ടാൽ ചികിത്സ തേടുക, ഡയപ്പറുകള്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാർഗങ്ങൾ ഇതാ.....!
കുഞ്ഞിന്‍റെ ആരോഗ്യത്തെ കുറിച്ചത് അമ്മമാർക്കുള്ള കരരുതലിന്റെ അത്രേയും വേറെ ആർക്കു വരില്ല.പലപ്പോഴും കുഞ്ഞുങ്ങളിൽ ഡയപ്പറുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അമ്മമാരെ പ്രയാസത്തിലാക്കാറുണ്ട്.യാത്രയ്‌ക്ക് സൗകര്യപ്രദമെന്ന നിലയിലാണ് പ്രധാനമായും ഡയപ്പര്‍ ഉപയോഗിച്ചിരുന്നതെങ്കിലും വീട്ടിലും ദിവസം 5-6 ഡയപ്പര്‍ വരെ ഉപയോഗിക്കുന്ന അമ്മമാരുമുണ്ട്.
പക്ഷേ ഇത് കുഞ്ഞിന് അസ്വസ്ഥതകള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. സ്ഥിരമായി ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് മൃദുവായ ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കുമെന്ന് ഓർക്കുക ചെറിയ ഡയപ്പര്‍ റാഷുകള്‍ കുഞ്ഞുങ്ങളെ അലട്ടില്ല. കുഞ്ഞുങ്ങള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ഡയപ്പര്‍ ധരിപ്പിക്കുന്നതിന് മുമ്പ് ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച് മൃദുവായി തുടച്ച് നനവ് പൂര്‍ണമായും നീക്കുക. അധികനേരം ഈര്‍പ്പം തങ്ങിനിൽക്കാത്ത വൃത്തിയുള്ള ഡയപ്പറാണെന്ന് ഉറപ്പാക്കുക.വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല.തുണികൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സോപ്പുപയോഗിച്ച് കഴുകിയശേഷം മൂന്നോ നാലോ തവണ വെള്ളത്തിലിട്ട് സോപ്പ് പൂര്‍ണമായും നീങ്ങിയെന്ന് ഉറപ്പുവരുത്തുക.
ഡയപ്പര്‍ ഇടയ്ക്കിടയ്ക്ക് മാറ്റുക. നനവുണ്ടായാല്‍ ഉടന്‍ തന്നെ കുഞ്ഞിന്‍റെ ഡയപ്പര്‍ മാറ്റണം. ഡയപ്പറിന്‍റെ അമിത ഉപയോഗവും ചര്‍മ്മ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അതിനാല്‍ ഇടയ്ക്ക് കുഞ്ഞുങ്ങളെ ഡയപ്പറുകളില്ലാതെയും കിടത്താം.വെള്ളം നന്നായി വലിച്ചെടുക്കുന്ന നല്ല ബ്രാന്‍റഡ് ഡയപ്പറുകള്‍ വാങ്ങുക.
https://www.facebook.com/Malayalivartha