തലയിൽ വെളിച്ചെണ്ണ തേച്ച് കിടക്കുന്നവരാണോ? എന്റമ്മോ അപകടമാണ്; ഈ രണ്ടു കാര്യങ്ങൾ മുടിയിൽ ചെയ്യാതിരിക്കൂ
മുടി ദിവസവും നന്നായി സംരക്ഷിക്കുന്നതിലൂടെ തിളക്കവും കരുത്തും നിലനിർത്താൻ സഹായിക്കുന്നു. അതുപ്പോലെ മുടി വളരാനായി രാത്രി മുഴുവൻ മുടിയിൽ എണ്ണ സൂക്ഷിക്കുന്ന ശീലം ഉണ്ടെങ്കിൽ ഇതിലൂടെ മുടി വളർച്ച കൂട്ടുകയും, കട്ടിയാക്കുകയും ചെയ്യുമെന്ന് പറയുന്നു. എന്നാൽ ഇത്തരം ശീലം മുഖക്കുരു വഷളാക്കുമെന്ന് പലർക്കും അറിയില്ല.
പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ അത് മുഖക്കുരു രൂക്ഷമാകാൻ കാരണമായേക്കാവുന്ന രണ്ടു ശീലങ്ങളാണ്. നിങ്ങൾക്ക് മുഖക്കുരു വരുന്ന ചർമമാണെങ്കിൽ അത് വിപരീത ഫലം ലഭിക്കാൻ കാരണമാകുന്നു. തലയോട്ടിയിൽ രാത്രി മുഴുവൻ എണ്ണ സൂക്ഷിക്കുന്നത് മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിൽ അതിനെ ക്ഷണിച്ചു വരുത്തുന്നതു പോലെയാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ശിരോചർമ്മത്തിൽ അധികനേരം എണ്ണ വയ്ക്കുന്നത് മുഖത്തെ എണ്ണമയമുള്ളതാക്കുക മാത്രമല്ല താരൻ വർധിപ്പിക്കുകയും ചെയ്യുന്നു. മുഖത്തെ മുഖക്കുരുവിന് കാരണമാകുന്ന മറ്റൊരു ഘടകമാണിത്. അതേസമയം രാത്രി മുഴുവൻ എണ്ണ സൂക്ഷിക്കുന്നത് തലയോട്ടിക്കോ മുടിക്കോ വലിയ സഹായമല്ല. എണ്ണ തലയിണയിൽ കുതിർന്ന് രോഗാണുക്കളുടെ പ്രജനന കേന്ദ്രമാക്കി മാറ്റുകയാണ്. അതിനാൽ ഷാംപൂ ചെയ്യുന്നതിന് മുമ്പ് 1-2 മണിക്കൂർ മുടിയിൽ എണ്ണ സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha