ശ്വാസകോശത്തില്‍ ഈന്തപ്പഴത്തിന്റെ കുരു..! കഴുത്തില്‍ മുഴയുമായി എത്തിയ എഴുപത്തിയഞ്ചുകാരന്റെ ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന ഈന്തപ്പഴത്തിന്റെ കുരു സങ്കീര്‍ണ ബ്രോങ്കോസ്കോപിയിലൂടെ പുറത്തെടുത്തു...!
അര്‍ബുദ ചികിത്സക്കിടെ പരിശോധനയില്‍ ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന നിലയിൽ ഈന്തപ്പഴത്തിന്റെ കുരു കണ്ടെത്തി. സങ്കീര്‍ണ ബ്രോങ്കോസ്കോപിയിലൂടെ തിരുവനന്തപുരം സ്വദേശിയായ 75കാരന്റെ ശ്വാസകോശത്തില്‍ നിന്നും കുരു പുറത്തെടുത്തു. കിംസ് ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ കുരു പുറത്തെടുത്തത്.
കഴുത്തില്‍ മുഴയുമായി കിംസ് ഹെല്‍ത്ത് ആശുപത്രിയിലെത്തിയതാണ് തിരുവനന്തപുരം സ്വദേശി. പ്രാഥമിക പരിശോധനയില്‍ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ച അര്‍ബുദമാണെന്ന് കണ്ടെത്തി. തുടര്‍ചികിത്സക്ക് മുന്നോടിയായി എടുത്ത പി.ഇ.ടി സി.ടി സ്കാനിങ്ങില്‍ ശ്വാസകോശത്തില്‍ 2.1 സെന്റിമീറ്റര്‍ വലുപ്പമുള്ള മറ്റൊരു മുഴ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.
രോഗിയെ ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജി യൂണിറ്റിലേക്ക് മാറ്റി. ബ്രോങ്കോസ്കോപ്പിയിലാണ് മുഴ ഇരുണ്ട തവിട്ടുനിറത്തിലുള്ള വസ്തുവാണെന്ന് വ്യക്തമായത്. മൂന്നാഴ്ച്ച മുമ്പ് ഭക്ഷണത്തിനിടെ അറിയാതെ ഉള്ളില്‍പോയ ഈത്തപ്പഴക്കുരുവാണെന്ന് തിരിച്ചറിയുകയായിരുന്നു.
https://www.facebook.com/Malayalivartha