30 മിനിറ്റ് വെയിലത്ത് കിടന്നുറങ്ങി, ഉണർന്നപ്പോൾ നെറ്റി പ്ലാസ്റ്റിക് പോലെയായി...ഞെട്ടിക്കുന്ന സംഭവം...
അതികഠിനമായ ചൂട് സഹിക്കാൻ സാധിക്കാത്തവരാണ് നമ്മൾ. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് വനിത മുപ്പത് മിനിറ്റ് വെയിലത്ത് കിടന്നതോടെ മുഖത്തെ തൊലി മുഴുവന്‍ പ്ലാസ്റ്റിക് പോലെ ഉരുകിയെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ചർച്ചയാകുന്നത്. ലണ്ടന്‍ സ്വദേശിനിയായ സിറിന്‍ മുറാദിനാണ് ഈ ദുരനുഭവമുണ്ടായത്.
25 കാരിയായ ബ്യൂട്ടീഷ്യൻ സിറിൻ മുറാദ്, ചെറുതായി വ്രണിതവും ചുവന്നതുമായ മുഖത്തോടെയാണ് ഉറക്കത്തിൽ നിന്ന് ഉണർന്നതെന്ന് വെളിപ്പെടുത്തി. എന്നിരുന്നാലും, അത് കാര്യമായി എടുക്കാതെ സൺസ്‌ക്രീൻ ഉപയോഗിക്കാതെ വെയിൽ കൊണ്ട് വിശ്രമിച്ചു. ഉറക്കം ഉണര്‍ന്നപ്പോള്‍ നെറ്റിത്തടത്തില്‍ ചെറിയ നീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ടെങ്കിലും സിറിന്‍ അത് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അടുത്ത ദിവസം നെറ്റിത്തടത്തിലെ തൊലി പ്ലാസ്റ്റിക് പോലെ ചുക്കി ചുളിയുകയായിരുന്നു.
അടുത്ത ദിവസം തൊലി ഇളക്കി തുടങ്ങിയപ്പോഴാണ് കുറച്ച് ആശ്വാസമായതെന്നും തന്റെ ചര്‍മ്മം ഇപ്പോള്‍ മുന്‍പത്തെക്കാള്‍ മികച്ചതയി തോന്നുണ്ടെന്നും യുവതി പറഞ്ഞു.അതുകൊണ്ടുതന്നെ ചർമ്മത്തിന് അത്തരം കഠിനമായ കേടുപാടുകൾ തടയാൻ സൺസ്ക്രീൻ ധരിക്കേണ്ടതിന്റെ വളരെ പ്രധാനമായ കാര്യമാണെന്ന് സിറിൻ കൂട്ടിച്ചേർത്തു. സൂര്യനില്‍ നിന്നുള്ള അതിശക്തിമായ രശ്മികളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അള്‍ട്രാവൈലറ്റ് രശ്മകിളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാകുന്നത്. കഠിനമായ വെയിലില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നമാണ് സൂര്യാഘാതം.
ചർമ്മം ചുവപ്പായി മാറുക, അമിതമായ ചൂട് ചര്മത്തില് അനുഭവപ്പെടുക, വേദനയും ആർദ്രതയും ഉണ്ടാകുക, അതേപോലെ രണ്ടാം ഡിഗ്രിയിൽ സൂര്യാഘാതം ഏൽക്കുമ്പോൾ, കുമിളകളും വീക്കവും അനുഭവപ്പെടാം, തുടർന്ന് ചർമ്മം പൊളിയുകയും ചെയ്യും ഇത്തരം അനുഭവങ്ങളാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ .
https://www.facebook.com/Malayalivartha