ഭംഗിയുള്ള പാദങ്ങള്‍ക്ക് ചില പൊടികൈകള്‍... 15 മിനിട്ട് സമയം കണ്ടെത്തിയാല്‍ പാദങ്ങള്‍ സുന്ദരമാകും
തിരക്കുപിടിച്ച ജീവിത ശൈലിയില്‍ സ്വന്തം ആരോഗ്യത്തിനും സൗന്ദര്യത്തിനും രണ്ടാം സ്ഥാനം നല്‍കുന്നവരാണ് മിക്കവരും. എന്നാല്‍ ഇതുകൊണ്ട് ഇല്ലാതാകുന്നത് നമ്മുടെ തന്നെ സൗന്ദര്യമാണ്. പാദസംരക്ഷണമാണ് എല്ലാവര്‍ക്കരും മടികാരണം ഒഴുവാക്കിവയ്ക്കുന്നത്.
മുഖസംരക്ഷണത്തിന് മിക്കവരും സമയം കണ്ടെത്തുമെങ്കിലും പാദസംരക്ഷണം അറിഞ്ഞുകൊണ്ടുതന്നെ അവര്‍ ഒഴുവാക്കുന്നു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാദം സുന്ദരമായി തന്നെ സംരക്ഷിക്കാം. ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പോ ഷാംമ്ബൂവോ ഇടുക. അതിലേയ്ക്ക് പാദങ്ങള്‍ മുക്കി വയ്ക്കാം. 15 മിനിറ്റ് ശേഷം ഒരു തുടയ്ക്കാം. പിന്നീട് വേണമെങ്കില്‍ എണ്ണയോ ക്രീമോ പുരട്ടാം.
നാരങ്ങ പാദ സംരക്ഷണത്തിന് ഉത്തമമാണ്.ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളില്‍ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചര്‍മം മാറാനും നല്ലതാണ്.
മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേര്‍ക്കുക. അതിലേക്ക് ഒരു സ്പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക.
ഇത് ഉപയോഗിക്കുന്നതിന് മുമ്ബായി കാല്‍പാദം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലില്‍ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. ആഴ്ചയില്‍ ഇത് മുന്ന് തവണ ആവര്‍ത്തിക്കുക.
രാത്രിയിലും പകലിലും ഇത് ചെയ്യാം. ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലില്‍ വിള്ളലുള്ള ഭാഗത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഉപ്പൂറ്റിയിലുണ്ടാകുന്ന വിള്ളലിന് ഇത് മികച്ചൊരു മാര്‍ഗമാണ്.
https://www.facebook.com/Malayalivartha