എല്ലാ ദിവസവും മുടി കഴുകുന്നത് നല്ലതോ..? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് കേൾക്കൂ...
എല്ലാ ദിവസവും കുളിക്കുന്നത് കൊണ്ട് ആരോഗ്യത്തിനു ദോഷം സംഭവിച്ചാലോ? സംഭവം സത്യമാണ്. കുളിക്കുന്നതു കൊണ്ട് ശരീരത്തിലെ അഴുക്കും പൊടിയുമൊക്കെ പോയി ശരീരം വൃത്തിയാകുകയും ഒപ്പം മനസ്സിന് ഉന്മേഷം ലഭിക്കുകയും ചെയ്യും. പക്ഷെ ചില ദൂഷ്യവശങ്ങള്‍ നമ്മുടെ മുടിക്കും ചർമത്തിനും ഉണ്ടാകും. സ്വന്തം രക്തക്കുഴലുകളില്ലാത്തതിനാല്‍ ചര്‍മ്മ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവത്തിലൂടെയാണ് മുടിക്ക് വളരാനാവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നത്.
ചൂടുള്ള വായു, അള്‍ട്രാവയലറ്റ് വികിരണം, കാറ്റ്, മഴ തുടങ്ങിയവയുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നു. മുടി ദിവസവും കഴുകുന്നതിലൂടെ ഈ പാളി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ മുടി വരണ്ടതും നിര്‍ജ്ജീവവുമാകും. മാത്രമല്ല മുടി പിളരുകയും മുടിയില്‍ പൊട്ട് വീഴുകയും ചെയ്യുന്നു. വരണ്ട തലയോട്ടിയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ നിരന്തരം തല കഴുകുന്നതിലൂടെ അത് കൂടുതല്‍ വരണ്ടതാകാന്‍ സാധ്യതയുണ്ട്. ഇത് താരന്‍ വര്‍ധിപ്പിക്കാനിടയാക്കും. താരന്‍ വര്‍ധിക്കുന്നതോടെ മുടി കൊഴിച്ചിലും ഉണ്ടാകും.
ആരോഗ്യ വിദഗ്ദര്‍ പറഞ്ഞത് അനുസരിച്ച് നോക്കുകയാണെങ്കില്‍ ദിവസവും തലമുടി കഴുകുന്നത് അത്ര നല്ലതല്ല. ഇങ്ങനെ ദിവസവും കഴുകുന്നത് മുടി കൊഴിച്ചില്‍ കൂടാനും മുടി കൂടുതല്‍ പരുക്കനാകാനുമേ ഉപകരിക്കൂ. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ മാത്രം മുടി കഴുകുന്നത് മുടിയുടെ പകുതി പ്രശ്‌നങ്ങളും മാറാന്‍ സഹായിക്കും.
കൂടാതെ മുടി മൃദുവാകുകയും ചെയ്യും. ആഴ്ചയില്‍ രണ്ട് തവണ ഷാംപു ചെയ്യുന്ന് തലയോട്ടി വൃത്തിയാകാനും താരന്‍ കുറയാനും നല്ലതാണ്. എന്നാല്‍ ഷാംപു ചെയ്യുമ്പോള്‍ നേരിട്ട് മുടിയില്‍ പുരട്ടുന്നതിന് പകരം അല്‍പം വെള്ളത്തില്‍ ഒഴിച്ചു നേര്‍പ്പിച്ച് വേണം പുരട്ടാന്‍. ഒപ്പം നിര്‍ബന്ധമായും കണ്ടീഷ്ണറും ഉപയോഗിക്കണം. പല വിധത്തിലുള്ള ഷാംപുവും കണ്ടീഷ്ണറും ഇന്ന് വിപണിയില്‍ നിന്ന് വാങ്ങിക്കാന്‍ കിട്ടും.
ഏതാണ് നിങ്ങളുടെ മുടിക്ക് അനുയോജ്യം എന്ന് നോക്കി വേണം വാങ്ങിക്കാന്‍. എണ്ണമയമുള്ള മുടിയാണോ നിങ്ങളുടേത് അല്ലെങ്കില്‍ വരണ്ട മുടിയാണോ അതോ സാധാരണ മുടിയാണോ നിങ്ങള്‍ക്കുള്ളത് എന്ന് ആദ്യം തിരിച്ചറിയുക. ശേഷം നിങ്ങള്‍ക്ക് ആവശ്യമായ ഷാംപുവും കണ്ടീഷ്ണറും വാങ്ങിക്കുക. മുടികൊഴിച്ചില്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കുന്ന ഒന്നാണ് ആഹാര രീതി മെച്ചപ്പെടുത്തുക എന്നത്. സാധാരണയുള്ള ആഹാര രീതിയും ജീവിത ശൈലിയും മാറ്റുന്നത് വഴി ഒരു പരിധി വരെയോ പൂര്‍ണ്ണമായോ മുടി കൊഴിച്ചില്‍ കുറയ്ക്കാമെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha