ശരീരഭാരം കുറയ്ക്കണോ ? ദിവസവും തൈര് കഴിക്കുന്നവരിൽ ഉണ്ടാകുന്ന മാറ്റം വിസ്‌മയിപ്പിക്കുന്നത് : ഈ രീതി ഒന്ന് പരീക്ഷിക്കൂ
എല്ലാവർക്കും ഇഷ്ടമുള്ളതും, വീടുകളിൽ സുലഭമായി ഉണ്ടാകാറുള്ള ഒന്നുമാണ് തൈര്. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം വിറ്റാമിൻ ബി-2, വൈറ്റമിൻ ബി-12 എന്നിങ്ങനെ നിരവധി അവശ്യ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ രുചിക്ക് പുറമെ ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും തൈര് സഹായിക്കുന്നു.
അതേസമയം ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരോട് ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്താൻ പോഷകാഹാര വിദഗ്ദ്ധർ പറയാറുണ്ട്. അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷൻ നടത്തിയ ഗവേഷണത്തിൽ തെളിയിച്ചത് പ്രകാരം ഭക്ഷണത്തിൽ ദിവസവും ഒരു ബൗൾ തൈര് ഉൾപ്പെടുത്തുന്നത് ശരീരത്തിലെ 61% കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതാണ്. അതുപോലെ കാൽഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകൾക്ക് ബലം തരുന്നതിനും തൈര് സഹായിക്കുന്നുണ്ട്. തൈരിൽ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കാനും ഇതിന് കഴിയും.
https://www.facebook.com/Malayalivartha