കരുവാളിപ്പ് മാറി മുഖം ചുവന്ന് തുടുക്കാൻ ഇതൊന്നുമതി, തക്കാളി നിങ്ങൾ ഇങ്ങനെയൊന്ന് ഉപയോഗിച്ച് നോക്കൂ...!
മുഖ സൗന്ദര്യത്തിമായി പ്രായഭേദമാന്യേ എല്ലാവരും പരീക്ഷണങ്ങൾ നടത്താറുണ്ട്. രസ്യങ്ങൾ അപ്പാടെ വിശ്വസിച്ച് എന്ത് വില കൊടുത്തും സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരല്ലേ നമ്മിൽ പലരും? ഇതൊക്കെ എത്ര വാങ്ങി തേച്ചിട്ടും ഒരു പരസ്യങ്ങളിൽ കാണിക്കുന്ന ഫലങ്ങളൊന്നും ലഭിക്കാതെ നിരാശരായിരിക്കുന്നവരും ചുരുക്കമല്ല. ഈ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗം തത്കാലത്തേയ്ക്ക് സൗന്ദര്യം കൂടാൻ സഹായിക്കുമെങ്കിലും ദീർഘകാലത്തെ ഇവയുടെ ഉപയോഗം പല ചർമ്മ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.
അതിനാൽ തെളിഞ്ഞതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ തക്കാളി ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ. മുഖക്കുരുവിന്റെ പാടുകൾ, ചുളിവുകൾ എന്നിവയെ ചികിത്സിക്കാനും തക്കാളി ഫേസ് പാക്കുകൾ മികച്ചതാണ്. കരുവാളിപ്പ് അകറ്റാനും, ചർമത്തിലെ എണ്ണമയവും തുറന്ന സുഷിരങ്ങളും കുറയ്ക്കുന്നതിനും തക്കാളി ഒരു ഉത്തമ പ്രതിവിധിയാണ്.
ചെറിയ അളവിൽ അസിഡിക് അംശങ്ങൾ അടങ്ങിയിട്ടുള്ള തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ ഉയർന്ന സാന്നിധ്യമുണ്ട്. ഇത് ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. തക്കാളിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ ഉള്ളതിനാൽ ആഴത്തിലുള്ള ശുദ്ധീകരണ സവിശേഷതയുണ്ട്. അതുകൊണ്ട് തന്നെ ഇത് ചർമത്തിന്റെ പിഎച്ച് നില സന്തുലിതമായി നിലനിർത്താൻ സഹായിക്കും.
https://www.facebook.com/Malayalivartha