അധികം പണം ചിലവില്ലാതെ മുഖം മിനുക്കാം...
വിറ്റാമിന്‍ സിയുടെയും മറ്റ് ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടമാണ് വാഴപ്പഴം. വാഴപ്പഴം കഴിക്കാന്‍ മാത്രമല്ല സൗന്ദര്യം വര്‍ദ്ധിപ്പാക്കാനും പറ്റിയ ഒന്നാണ്. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, ചര്‍മ്മത്തിലെ ചുളിവുകള്‍, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയവയെ തടയാന്‍ വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും.
വാഴപ്പഴം ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യും. വാഴപ്പഴത്തില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി കാണപ്പെടുന്നു. വാഴപ്പഴത്തിലെ മോയ്‌സ്ചറൈസിംഗ് ഘടകങ്ങള്‍ ചര്‍മ്മത്തിന് ലഭ്യമാണ്. വാഴപ്പഴം ഫേസ് പാക്ക് പുരട്ടുന്നത് മുഖത്തിന് സ്വാഭാവിക തിളക്കം നല്‍കുന്നു. മുഖത്തെ പാടുകള്‍, പ്രായമാകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരം നല്‍കുന്നു.
പോഷകസമ്ബന്നമായ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന വാഴപ്പഴം ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഏറ്റവും നല്ലതാണ്. ഈ വിശിഷ്ട ഫലത്തിന് വരണ്ട ചര്‍മ്മത്തെ അകറ്റിനിര്‍ത്താന്‍ സാധിക്കും. ചര്‍മ്മ സുഷിരങ്ങളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് പ്രായാധിക്യത്തിന്റെ ചുളിവുകളേയും പാടുകളേയും തടഞ്ഞു നിര്‍ത്താന്‍ ഇവയ്ക്ക് ശേഷിയുണ്ട്.
ഒരു ബൗളില്‍ പകുതി വാഴപ്പഴം പേസ്റ്റും അതില്‍ ഒരു ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ വേപ്പിലപ്പൊടിയും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്ത് 20 മിനിറ്റ് പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ 2 മുതല്‍ 3 തവണ വരെ ഈ പാക്ക് ഇടാം.
മുഖക്കുരു ഇല്ലാതാക്കാന്‍ വാഴപ്പഴം പേസ്റ്റും അതില്‍ ഒരു ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ വേപ്പിലപ്പൊടിയും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കി മുഖത്ത് 20 മിനിറ്റ് പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ മതി. മറ്റോരു രീതി, വാഴപ്പഴം ഉടച്ചെടുത്ത ശേഷം ഇതിനോടൊപ്പം ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് മുഖത്ത് പ്രയോഗിക്കാം. 20 മിനിറ്റ് കാത്തിരുന്ന ശേഷം കഴുകിക്കളയാം.
https://www.facebook.com/Malayalivartha