മുഖം പോലെ തന്നെ കാലുകളെയും സംരക്ഷിക്കാം...
മുഖം പോലെ തന്നെ ഏറെ ശ്രദ്ധിക്കേണ്ടതാണ് കാലുകളുടെ സൗന്ദര്യവും. നമ്മുടെ പ്രകൃതിയുടെ മാറ്റങ്ങള്‍ കൊണ്ട് തന്നെ കാലുകള്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു സാഹചര്യമാണ് മഞ്ഞ് കാലം. മഞ്ഞ്കാലം അടുക്കുമ്‌ബോള്‍ പലപ്പോഴും കാല് വിണ്ടുകീറുന്നത് പലര്‍ക്കും ഒരു ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ കാല്‍ വിണ്ട് കീറി അതിന്റെ ഉള്ളില്‍ ചെളി അടിഞ്ഞ്കൂടുന്നത് കാണാം. അതുപോലെ തന്നെ, രാവിലെ കാല് കുത്തുമ്‌ബോള്‍ കാല്‍ വരണ്ടിരിക്കുന്നിടത്ത് നല്ല വേദന അനുഭവപ്പെടാം. ചിലപ്പോള്‍ മുറിവിന്റെ ആഴം വര്‍ദ്ധിക്കാനും ഇത് കാരണമാകുന്നുണ്ട്. കൂടാതെ, നല്ല ചെരിപ്പ് ധരിച്ച് പുറത്ത് കാല് കാണിക്കാന്‍ പോലും ചിലര്‍ക്ക് മടി തോന്നിത്തുടങ്ങും. അതിനാല്‍ കാല്‍ നല്ല ക്ലീനാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.
കാലുകള്‍ വരണ്ട് പോകുമ്‌ബോള്‍, അല്ലെങ്കില്‍ വെള്ളത്തിന്റെ അംശം കാലിലെ ചര്‍മ്മത്തില്‍ ഇല്ലാതാകുന്ന അവസരത്തിലാണ് കാല്‍ വരണ്ട് വിണ്ട് കീറുന്നത്. അതിനാല്‍, നമ്മള്‍ കാല്‍ വരണ്ട് പോകാതെ സംരക്ഷിക്കണം. ഇതിന് കാലിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഇതിനായി ദിവസത്തില്‍ രണ്ട് നേരം മോസ്ച്വറൈസര്‍ പുരട്ടാവുന്നതാണ്. ഇതിനായി നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന മോയ്സ്ച്വറൈസര്‍ ഉപയോഗിക്കാം. ഇല്ലെങ്കില്‍ റോസ് വാട്ടറും ഗ്ലിസറിനും മിക്സ് ചെയ്ത് നിങ്ങള്‍ക്ക് കാലില്‍ പുരട്ടാവുന്നതാണ്. ഇത് നല്ലതാണ്. അതുപോലെ വെളിച്ചെണ്ണ കാലില്‍ പുരട്ടുന്നത് നല്ലതാണ്. രാവിലെയും അതുപോലെ രാത്രി കിടക്കുന്നതിന് മുന്‍പും കാല്‍ മോയ്സ്ച്വറൈസ് ചെയ്യുക. കൂടാതെ, നിങ്ങള്‍ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കാലില്‍ സോക്സ് ഇട്ട് കിടക്കാന്‍ മറക്കരുത്. കാലില്‍ സോക്സ് ഇടുമ്‌ബോള്‍ കാലിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ഇതും നല്ലതാണ്.
ഏത് കാലാവസ്ഥ ആണെങ്കിലും നല്ലപോലെ വെള്ളം കുടിക്കാന്‍ മറക്കരുത്. വെള്ളം കൃത്യമായി കുടിച്ചില്ലെങ്കില്‍ അത് നമ്മളുടെ ചര്‍മ്മം നല്ലപോലെ വരണ്ട് പോകുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ ചര്‍മ്മം വരണ്ട് പോകുന്നത് ചര്‍മ്മത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കൃത്യമായി തന്നെ കുടിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതും ചൂടാക്കി തിളപ്പിച്ചാറിയ വെള്ളം തന്നെ കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് അസുഖങ്ങള്‍ വരാതിരിക്കാനും സഹായിക്കുന്നതാണ്. അതുപോലെ, മധുര പാനീയങ്ങള്‍ കുടിക്കുന്നത് കുറയ്ക്കുക. ഇത് ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാണ്. ഇത് കാല്‍ വരളാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
നമ്മളുടെ കാലില്‍ നിന്നും മൃതകോശങ്ങള്‍ കൃത്യമായ രീതിയില്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. നമ്മളുടെ കാലില്‍ മൃതകോശങ്ങള്‍ അമിതമായി അടിഞ്ഞ് കൂടുമ്‌ബോഴാണ് കാല്‍പാദങ്ങള്‍ക്ക് കട്ടി വെക്കുന്നത്. ഇത്തരത്തില്‍ കട്ടി വെക്കുന്നത് സത്യത്തില്‍ കാല്‍ വരളുന്നതിന് കാരണമാകുന്നു. അതിനാല്‍ കാലില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യണം. ഇതിനായി നിങ്ങള്‍ക്ക് കാല്‍ കുതിര്‍ത്ത് വെച്ചതിന് ശേഷം സ്‌ക്രബ് ചെയ്ത് മൃതകോശങ്ങള്‍ നീക്കം ചെയ്യാവുന്നതാണ്. അതുമല്ലെങ്കില്‍ കാല്‍ കല്ലില്‍ ഉരയ്ക്കുന്നത് കാലില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും കാല്‍പാദങ്ങള്‍ സോഫ്റ്റാക്കി നിലനിര്‍ത്താനും സഹായിക്കുന്നതാണ്. ഇത്തരത്തില്‍ കാലില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്താല്‍ മോയ്സ്ച്വറൈസ് ചെയ്യേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. എന്നാല്‍ മാത്രമാണ് കാലുകള്‍ വരളാതെ സൂക്ഷിക്കുവാന്‍ സാധിക്കുക.
https://www.facebook.com/Malayalivartha