കുളിക്കുമ്പോള്‍ തലയില്‍ സോപ്പ് പതപ്പിക്കുന്നത് ഒഴിവാക്കാം...
മുടിയില്‍ സോപ്പ് പതപ്പിച്ച് കുളിക്കുന്നതാണ് പലരുടെയും ശീലംമാണ്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ചര്‍മ്മത്തെ ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും വേണ്ട ആല്‍ക്കലൈന്‍ pH അടങ്ങിയിട്ടുള്ളതാണ് സോപ്പ്. ആല്‍ക്കലൈന്‍ pH കണ്ടന്റ് ഉള്ള സോപ്പ് മുടി കഴുകാന്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.
സോപ്പ് ഉപയോഗിച്ച് കുളിക്കുമ്‌ബോള്‍ മുടി പെട്ടന്ന് കെട്ടുപിണയും. പുരുഷന്‍മാരുടെ മുടിയാണെങ്കില്‍ നന്നായി ഡ്രൈ ആയതുപോലെ തോന്നും. മുടി പൊട്ടി പോകാനും ഇതു കാരണമാകും. സോപ്പ് ഉപയോഗിക്കുന്നതിനു പകരം ഷാംപൂ ആണ് ഉപയോഗിക്കുന്നതെങ്കില്‍ മുടി കെട്ടുപിണയില്ല. കാരണം ഷാംപൂകളില്‍ ആല്‍ക്കലൈന്‍ pH ഘടകം അടങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha