ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...
ഈ ചൂടുകാലത്ത് നമ്മുടെ സ്‌കിന്‍ സൂക്ഷിക്കേണ്ടത് നമ്മുടെ ആവിശ്യമാണ്. പ്രത്യകിച്ചും വേനല്‍ സമയത്ത് സ്‌കിന്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. ക്ലെന്‍സിംഗ്, സ്‌ക്രബ്ബ്, മാസ്‌ക് എന്നിവയെല്ലാം പതിവാക്കുമ്‌ബോള്‍ തന്നെ ചര്‍മ്മത്തില്‍ അതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ കാണാന്‍ തുടങ്ങും. ഇപ്പറയുന്ന കാര്യങ്ങള്‍ക്കെല്ലാം കെമിക്കലുകളടങ്ങിയ ഉത്പന്നങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നില്ല. ഇവ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളുമില്ല. എന്നാല്‍ ചിലര്‍ക്ക് മുഖത്ത് ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാനൊരു ആത്മവിശ്വാക്കുറവുണ്ടായേക്കാം. അത്തരക്കാര്‍ക്ക് പ്രയോജനപ്രദമാകുന്ന, 'നാച്വറല്‍' ആയി മുഖചര്‍മ്മം ഭംഗിയാക്കാന്‍ സഹായിക്കുന്ന ചില ചേരുവകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
പരമ്ബരാഗതമായി തന്നെ ചര്‍മ്മം ഭംഗിയാക്കുന്നതിനുപയോഗിക്കുന്നൊരു ചേരുവയാണ് മഞ്ഞള്‍. ഇതും ചര്‍മ്മം തിളങ്ങുന്നതിനാണ് ഏറെയും സഹായിക്കുന്നത്. ഇവയിലെ ഔഷധഗുണങ്ങളും ചര്‍മ്മത്തിന് ഗുണകരമാണ്
ചര്‍മ്മത്തിലെ പാടുകള്‍ നീക്കം ചെയ്യുന്നതിനും ചര്‍മ്മം ഭംഗിയാക്കുന്നതിനുമെല്ലാം ഏറെ സഹായകമാണ് ആര്യവേപ്പ്. ചര്‍മ്മത്തില്‍ ചെറിയ അണുബാധകളുണ്ടാകുന്നത് തടയാനും മറ്റും ഇതിന് സാധിക്കും.
മിക്ക വീടുകളിലും തുളസി വളര്‍ത്താറുണ്ട്. ഒരുപാട് ഔഷധഗുണങ്ങളുള്ള തുളസി മുഖത്തിനും ഏറെ നല്ലതാണ്. തുളസി മുഖചര്‍മ്മം മിനുക്കുന്നതിനും അതുപോലെ കഴിക്കുകയാണെങ്കില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
മുടിക്കും ചര്‍മ്മത്തിനുമെല്ലാം ഏറെ ഗുണകരമാകുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇത് മുഖത്ത് തേക്കുന്നത് മുഖചര്‍മ്മത്തില്‍ ചെറിയ തോതിലുണ്ടാകുന്ന അണുബാധകളൊഴിവാക്കാനും മറ്റും സഹായകമാണ്. വരണ്ട ചര്‍മ്മം, മുഖക്കുരു, അലര്‍ജിയെല്ലാം ഉള്ളവര്‍ക്ക് ഇത് വളരെ നല്ലതാണ്.
പല ആരോഗ്യഗുണങ്ങളും നെല്ലിക്കയ്ക്ക് ഉണ്ട്. പ്രത്യേകിച്ചും മുടിക്കും ചര്‍മ്മത്തിനും ഇതേകുന്ന ഗുണങ്ങള്‍ പലതാണ്. നെല്ലിക്ക ചര്‍മ്മം വലിഞ്ഞുതൂങ്ങുന്നത് തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്നു.
വളരെയധികം ഗുണങ്ങള്‍ ചര്‍മ്മത്തിന് പകര്‍ന്നുനല്‍കാന്‍ കഴിയുന്നൊരു ചേരുവയാണ് കുങ്കുമം. അല്‍പം വില പിടിച്ചതാണെന്നത് കൊണ്ടുതന്നെ ഇത് എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കണമെന്നില്ല.
ആയുര്‍വേദിക് സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളിലെ ഒരു പ്രധാന ചേരുവ തന്നെയാണ് അശ്വഗന്ധ. അത്രമാത്രം ഇത് ചര്‍മ്മത്തിന് ഗുണകരമാണ്.
ചന്ദനം അരച്ച് മുഖത്ത് പുരട്ടുന്നതും ഏറെ നല്ലതാണ്. രക്തചന്ദനവും ഇത്തരത്തില്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതെല്ലാം മുഖചര്‍മ്മം പാടുകളും നിറവ്യത്യാസവും നീങ്ങി ഭംഗിയാകുന്നതിനും പ്രായം കൂടുതല്‍ തോന്നിക്കുന്നത് തടയുന്നതിനുമെല്ലാം സഹായകമാണ്.
https://www.facebook.com/Malayalivartha