വ്യായാമത്തിന് പറ്റിയ ഇടം ഷോപ്പിങ്ങ് മാളുകള്‍
കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ അത്ഭുതം തോന്നിയേക്കാം,ഷോപ്പിങ്ങ് മാളുകളിലെ നടത്തം ഏറ്റവും മികച്ച വ്യായാമമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ കൂടുതല്‍ മാളുകള്‍ ഇതിനായി തുറക്കണമെന്നും ഇവര്‍ പറയുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ പറയുന്നത് മുതിര്‍ന്നവര്‍ക്ക് വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം മാളുകളാണെന്നാണ്.
നടത്തം മനുഷ്യരെ ആരോഗ്യവാന്‍മാരാക്കുന്നതോടൊപ്പം ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നത് രഹസ്യമായ കാര്യമല്ല. പക്ഷെ പ്രവചനാതീതമായ കാലാവസ്ഥയും സുരക്ഷിതമില്ലായ്മയും തെരുവോരങ്ങളിലെ നടത്തത്തിന് പ്രായമായവര്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് മോളുകള്‍ ഇവര്‍ക്ക് സുരക്ഷിതമായ വ്യായാമ ഇടങ്ങള്‍ ആകുന്നത്.
ഹൃദ്രോഗ വിദഗ്ദ്ധന്‍മാര്‍ ദശകങ്ങള്‍ക്ക് മുന്‍പ് തന്നെ തങ്ങളുടെ രോഗികള്‍ക്ക് മോളുകളിലെ നടത്തം നിര്‍ദ്ദേശിച്ചിരുന്നതായി യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ നഴ്‌സിങ് സ്‌കൂള്‍ പ്രൊഫസര്‍ ബാസിയ ബെല്‍സ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിഡിസിയുടെ റിസോഴ്‌സ് ഗൈഡില്‍ മാളുകളില്‍ നടത്തത്തിനുള്ള ക്ലബ്ബുകള്‍ വികസിപ്പിക്കുന്നതിനും പുതിയവ തുടങ്ങുന്നതിനും പ്രോത്സാഹിപ്പിക്കുന്നു.
മാളുകളിലെ പ്രതലങ്ങള്‍ പ്രായമായവര്‍ തെന്നിവീഴാന്‍ സാധ്യതയില്ലാത്ത വിധമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ബാസിയ ബെല്‍സ പറയുന്നു. മാളുകളില്‍ കുടിവെള്ള സൗകര്യവും വിശ്രമ മുറികളും ഉണ്ട്. മാത്രവുമല്ല വയസ്സായവര്‍ക്ക് കാലാവസ്ഥയുടെ പ്രശ്‌നമില്ലാതെ നടക്കാനും സാധിക്കും. മോള്‍ വോക്കിങ് ക്ലബ്ബുകള്‍ സാധാരണയായി ഷോപ്പിങ് സെന്ററുകള്‍, ആശുപത്രികള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചിലയിടങ്ങളില്‍ വാം അപ് എക്‌സര്‍സൈസും ആരോഗ്യകരമായ ഭക്ഷണരീതിയെ കുറിച്ചുള്ള ക്ലാസുകള്‍, ഹെല്‍ത്ത് സ്‌ക്രീനിങ് എന്നിവയും സ്ംഘടിപ്പിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha