ചക്കക്കുരു തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ......
കേള്‍ക്കുമ്പോള്‍ അല്‍പം അതിശയോക്തി തോന്നാം, നാം മിക്കപ്പോഴും എറിഞ്ഞു കളയാറുള്ള ചക്കക്കുരു ഉപയോഗിയ്ക്കുകയോ എന്ന്. വിഷം നിറഞ്ഞ ഭക്ഷണങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഇതില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നാണ് ചക്കക്കുരുവെന്നു പറയാം.
ഗ്യാസുണ്ടാക്കുമെന്നു പറഞ്ഞ് നാം തള്ളിക്കളയുന്ന ചക്കക്കുരു വേണ്ട രീതിയില്‍ കഴിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ചക്കക്കുരു വേവിച്ചു തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും. ഇവയെക്കുറിച്ചു കൂടുതലറിയൂ,
തടി
ചക്കക്കുരു, തേന്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം കഴിയ്ക്കുന്നത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയെന്നു പറയാം.
ക്യാന്‍സര്‍
ഫൈറ്റോന്യൂട്രിയന്റുകള്‍ അടങ്ങിയ ഇവ കോശങ്ങളിലെ അസാധാരണമായ വളര്‍ച്ചകള്‍ നിയന്ത്രിയ്ക്കും. ക്യാന്‍സര്‍ വരാതെ തടയും.
ദഹനത്തിന്
ശരീരത്തിലെ ആസിഡ് തോതു കുറച്ച് ദഹനത്തിന് സഹായിക്കുന്ന നല്ലൊരു മിശ്രിതമാണിത്.
ഗ്യാസ്, മലബന്ധം
ഗ്യാസ്, മലബന്ധം എന്നിവ തടയാന്‍ നല്ലൊരു മിശ്രിതമാണ് തേന്‍, ചക്കക്കുരു എന്നിവ ചേര്‍ത്തത്.
രക്തകോശങ്ങളുടെ ഉല്‍പാദനം
ശരീരത്തിലെ രക്തകോശങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഇത് അനീമിയ തടയാന്‍ നല്ലൊരു വഴിയാണ്.
നല്ല സെക്‌സ്
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്ന ഇത് നല്ല സെക്‌സ് മൂഡ് നല്‍കുന്നു. ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു വഴിയും നല്ല സെക്‌സ് ജീവിതത്തിനു സഹായിക്കും.
കാഴ്ച
കാഴ്ച വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള നല്ലൊരു മരുന്നാണിത്. കണ്ണിലേയ്ക്കുള്ള ഒപ്റ്റിക് നെര്‍വുകളെ ബലപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്.
ചക്കക്കുരു വേവിച്ചു തേന്‍ ചേര്‍ത്തു കഴിയ്ക്കുമ്പോള്‍....
45 ചക്കക്കുരു തോല്‍ കളഞ്ഞു വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് മിക്‌സിയില്‍ അരച്ചെടുക്കാം. ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം.
ഇത് ചൂടുവെള്ളത്തില്‍ കലര്‍ത്തി രാവിലെ പ്രാതലിന് മുന്‍പു കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്.
https://www.facebook.com/Malayalivartha