കഷണ്ടിക്കും മരുന്നുണ്ട്
കഷണ്ടിയും മുടി കൊഴിച്ചിലും ഇന്നത്തെ ചെറുപ്പക്കാരുടെ വലിയ പ്രശ്‌നമാണ്.ജീവിതരീതി തന്നെയാണ് ഒരുപരിധി വരെ കഷണ്ടിക്ക് കാരണം. മാനസിക സമ്മര്‍ദ്ദം തന്നെയാണ് ഇവിടേയും വില്ലന്‍. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നതും ചെറുപ്പക്കാരാണ്. അതിന്റെ ഫലം തന്നെയാണ് അവരിലുണ്ടാകുന്ന കഷണ്ടിയും. ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരവും പുതിയ ട്രെന്‍ഡ് അനുസരിച്ച് മുടി സ്‌ട്രെയ്റ്റനിംഗ്, ഹീറ്റിംഗ് എന്നിവയെല്ലാം കഷണ്ടിക്ക് കാരണമാകും.പുകവലി ശീലമാക്കിയവരിലും കഷണ്ടിയുള്ളത് ശ്രദ്ധേയമാണ്. പുകവലി കാരണം ശരീരത്തിലെ രക്തത്തിലുള്ള ഓക്‌സിജന്‍ കുറയുന്നു. മരുന്നുകളുടെ അമിത ഉപയോഗവും കഷണ്ടിക്ക് കാരണമാകും.
പാരമ്പര്യമായ കഷണ്ടിക്ക് ഫലപ്രദമായ മരുന്നില്ലെങ്കിലും അകാലത്തില്‍ വരുന്ന കഷണ്ടിയെ പ്രതിരോധിക്കാനുള്ള ചില വഴികള്‍ പറയാം.
ദിവസങ്ങള്‍ക്കുള്ളില്‍ കഷണ്ടിയെ പ്രതിരോധിയ്ക്കാനും മുടി വളര്‍ച്ച വേഗത്തിലാക്കാനും ആട്ടിന്‍ പാലിന് കഴിയും
തേങ്ങാപ്പാലും ആട്ടിന്‍പാലും തുല്യ അളവില്‍ എടുത്ത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ദിവസവും രണ്ടു നേരം ഇത്തരത്തില്‍ ചെയ്യുക. ഒരാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ തന്നെ കാര്യമായ മാറ്റം കണ്ടു തുടങ്ങും. തേങ്ങാപ്പാലില്‍ നാരങ്ങാ നീരൊഴിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുന്നതും ഗുണം ചെയ്യും.
ആട്ടിന്‍പാലില്‍ മുട്ടയുടെ വെള്ളയും അല്‍പം വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.വെളിച്ചെണ്ണയും മൈലാഞ്ചിയിലയും ചേര്‍ന്ന മിശ്രിതം തലയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് അകാലനരയെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.
നെല്ലിക്ക പൊടിയും മൈലാഞ്ചിയില അരച്ചതും ആട്ടിന്‍ പാലില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് കഷണ്ടിയെ പ്രതിരോധിയ്ക്കുകയും മുടി മുളയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കറ്റാര്‍വാഴയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഒന്നാണ്. കറ്റാര്‍വാഴ വെളിച്ചെണ്ണയില്‍ കാച്ചി തേച്ചു പിടിപ്പിക്കുക. ഇത് മുടി വളര്‍ച്ചയും മുടിയുടെ മൃദുത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ ചൂടാക്കി അതില്‍ അല്‍പം ആട്ടിന്‍ പാല്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.
അപ്പോള്‍ ഇനി കഷണ്ടിയെ പേടിക്കണ്ട.ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ, എന്നാല്‍ ആരോഗ്യമുള്ള മനസ്് മാത്രമല്ല ആരോഗ്യമുള്ള മുടി വേണമെങ്കിലും ശാരീരികാരോഗ്യം വളരെ പ്രധാനമാണ്. അതുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ശ്രമിയ്ക്കുക.
https://www.facebook.com/Malayalivartha-Health-Wellness-1553634838279659/
https://www.facebook.com/Malayalivartha