വെറും വയറ്റില്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍
വയറ്റില്‍ വെള്ളം കുടിക്കുക എന്നത് ജപ്പാനില്‍ ഉടലെടുത്ത ഒരു രീതിയായിരുന്നു. നാല് ഗ്ലാസ് വെള്ളം വരെ വെറും വയറ്റില്‍ ജപ്പാന്‍കാര്‍ കുടിക്കുമത്രേ. രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ ?
1. തെളിഞ്ഞ ചര്‍മം
വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങള്‍ക്ക് ഗുണം ചെയ്യും. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കും. മാലിന്യങ്ങളെ നീക്കം ചെയ്ത് ചര്‍മം സുന്ദരമാകും.
2. വന്‍കുടലിനെ വൃത്തിയാക്കും
വന്‍കുടലിലെ മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യാന്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതുകൊണ്ട് കഴിയും. ഇതുവഴി പോഷകങ്ങളും മറ്റും പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കഴിയും.
3. നിങ്ങളെ ഊര്‍ജസ്വലമാക്കും
രാവിലെ വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് കൂടുതല്‍ ഓക്‌സിജന്‍ ആഗിരണം ചെയ്യാന്‍ സഹായകരമാകും. ഇത് നിങ്ങളെ കൂടുതല്‍ ആക്ടീവാക്കും.
4. ഭാരം കുറയ്ക്കാന്‍ സഹായിക്കും
പൂജ്യം കലോറിയാണ് വെള്ളത്തിലുള്ളത്. വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വ!!ര്‍ദ്ധിക്കും. കലോറി എരിച്ചുകളയുകയും ചെയ്യും.
5.പ്രതിരോധശേഷി വര്‍ധിക്കും
ശരീരത്തിലെ ഫ്യൂയിഡ് ബാലന്‍സ് നിലനിര്‍ത്തി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വെറും വയറ്റിലെ വെള്ളംകുടി കൊണ്ട് സാധിക്കും. ഇത് അണുബാധ ചെറുക്കും. രോഗങ്ങളെ പ്രതിരോധിക്കും.
https://www.facebook.com/Malayalivartha