നഖം ആരോഗ്യത്തിന്റെ കണ്ണാടി
മുഖം മനസ്സിന്റെ കണ്ണാടി എന്ന ചൊല്ല് എല്ലാവരും കേട്ടുകാണും. അതുപോലെ തന്നെയാണ് നഖം ആരോഗ്യത്തിന്റെ കണ്ണാടി എന്ന് പറയുന്നതും. നഖം നോക്കി ഒരാളുടെ ആരോഗ്യം തിരിച്ചറിയാം. നഖത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ രോഗങ്ങളുടെ വെളിപ്പെടുത്തലുകളാണ് പലപ്പോഴും. ആരോഗ്യകരമായ നഖങ്ങള്‍ക്ക് വെളുപ്പില്‍ ഇളം ചുവപ്പുരാശിയായിരിയ്ക്കും.
എന്നാല്‍ നിറവ്യത്യാസം പലതരം കാരണങ്ങള്‍ കൊണ്ടുമാകാം. നഖം നോക്കി പല രോഗലക്ഷണങ്ങളും പറയാനാകും. ഇതെക്കുറിച്ചു കൂടുതലറിയൂ,
നഖങ്ങളുടേത് വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം പലപ്പോഴും രക്തക്കുറവായിരിക്കും.മഞ്ഞനിറത്തിലുള്ള നഖങ്ങള്‍ പലപ്പോഴും മഞ്ഞപ്പിത്ത ലക്ഷണമായിരിക്കും. ശരീരത്തിലെ ബിലിറൂബിന്‍ തോത് കൂടുമ്പോഴാണ് നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാകുന്നത്. മഞ്ഞപ്പിത്തമുള്ളവരുടെ കണ്ണുകളിലും ചര്‍മത്തിലും നഖങ്ങളിലുമെല്ലാം മഞ്ഞനിറമുണ്ടാകും
നഖങ്ങള്‍, പ്രത്യേകിച്ച് കാല്‍നഖങ്ങള്‍ വളഞ്ഞും പിരിഞ്ഞും വളരുന്നത് ക്യാന്‍സര്‍ ലക്ഷണവുമാകാം. പ്രത്യേകിച്ച് ലംഗ് ക്യാന്‍സര്‍. എന്നാല്‍ പ്രായം കൂടുന്തോറും നഖങ്ങളും ചിലപ്പോള്‍ വളഞ്ഞു വളരാം.നഖങ്ങള്‍ പെട്ടെന്ന് പൊളിയുകയോ നഖങ്ങളില്‍ പൊട്ടലുണ്ടാവുകയോ ചെയ്യുന്നത് തൈറോയ്ഡ് ലക്ഷണവുമാകാം.നഖങ്ങളുടെ ചില ഭാഗങ്ങളില്‍ കട്ടി കൂടുതലും മറ്റു ചില ഭാഗങ്ങളില്‍ കട്ടി കുറവുമുണ്ടെങ്കില്‍ ഇത് വാതരോഗത്തിന്റെ ലക്ഷണവുമാകം. വാതത്തിന്റെ തുടക്കത്തില്‍ നഖം ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിയ്ക്കും
നഖങ്ങളില്‍ കറുത്ത വരകള്‍ പ്രത്യക്ഷപ്പെടുന്നത് സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം. എന്നാല്‍ ചില ഫംഗല്‍ ബാധകള്‍ കാരണവും നഖങ്ങളില്‍ കറുത്ത വരകളും പാടുകളുമുണ്ടാകും.
നഖത്തിന്റെ പകുതി പിങ്ക് നിറത്തിലും ബാക്കി വെളുത്തും കാണുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാകാം. നഖത്തിനടിയിലുള്ള ചര്‍മം ചുവന്നിരിക്കുന്നെങ്കില്‍ നിങ്ങള്‍ ഒരു കാര്‍ഡിയോളജിസ്‌റിനെ കാണേണ്ട സമയമായി എന്നാണര്‍ത്ഥം. ശ്വാസരോഗങ്ങളുള്ളവരുടെ നഖം കട്ടികൂടി മഞ്ഞ നിറത്തില്‍ ആയിരിക്കും. ഇവരില്‍ നഖത്തിന്റെ വളര്‍ച്ച പതുക്കെയാകും. പ്രമേഹ രോഗികളുടെ നഖം കീഴറ്റം ചുവന്നുതുടുത്ത് മൊത്തത്തില്‍ മഞ്ഞയായി കാണപ്പെടുന്നു.
നഖ പരിചരണ മാര്‍ഗങ്ങള്‍
നഖം വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക. നഖത്തിനടിയില്‍ ബാക്ടീരിയയും മറ്റു വസ്തുക്കളും അടിയാതിരിക്കാന്‍ ഇതു സഹായിക്കും
കാല്‍ നഖങ്ങള്‍ കട്ടികൂടി, വെട്ടാന്‍ പറ്റുന്നില്ലെങ്കില്‍ ചൂടുള്ള ഉപ്പുവെള്ളത്തില്‍ പത്തു മിനിട്ട് കുതിര്‍ത്തുവച്ച ശേഷം വെട്ടുക.നഖം നേരേ വെട്ടി വശങ്ങള്‍ ഉരുട്ടിയെടുക്കുന്നതാണ് ഉചിതം.നഖത്തിനടിയിലെ മാംസഭാഗം മുറിയാതെ നോക്കണം. ഇതു മുറിഞ്ഞാല്‍ അണുബാധയുണ്ടാകാം.ഉള്ളിലേക്കു വളര്‍ന്ന കാല്‍നഖങ്ങള്‍ വെട്ടുമ്പോള്‍ പിഴുതെടുക്കരുത്. കുഴിനഖമുള്ളവര്‍ പ്രത്യേകിച്ചും.നഖത്തിന്റെ കേടുപാടുകളും രോഗങ്ങളും അവഗണിക്കരുത്.
മൈലാഞ്ചി ഇലയും പ്‌ളാവിലത്തണ്ടും കസ്തൂരി മഞ്ഞളും ചേര്‍ത്തരച്ച് ഇട്ടാല്‍ കുഴിനഖം ശമിക്കുന്നതാണ്. നാരങ്ങ തുളച്ചിടുന്നതും നന്നായിരിക്കും.
നഖം പിളരുകയോ പൊട്ടിപ്പോകുയോ ചതയുകയോ ചെയ്യുന്നതിന് ബേബി ഓയിലും വെളുത്ത അയഡിനും സമം ചേര്‍ത്ത് നഖത്തിലും ചുറ്റുമുള്ള ചര്‍മ്മത്തിലും പുരട്ടേണ്ടതാണ്. മൈലിഞ്ചിയിലയിട്ട് തിളപ്പിച്ച ചെറുചൂടുവെള്ളത്തില്‍ കാലിറക്കി 10 മിനിട്ടു വയ്ക്കുക. നഖങ്ങള്‍ ബ്രഷുചെയ്തു കഴുകി തുടച്ചതിനുശേഷം കാസ്റ്റര്‍ ഓയിലും ഒലിവോയിലും വെളുത്ത അയഡിനും ചേര്‍ത്ത് മാംസത്തോടു ചേര്‍ത്ത് പതിയെ മസാജു ചെയ്യുക.നഖത്തിന്റെ ആരോഗ്യത്തിന് ഈസ്റ്റ് കഴിക്കുന്നത് നല്ലതാണ്. സിങ്ക്, ഫോസ്ഫറസ് ഇവയെല്ലാം ഈസ്റ്റില്‍ ധാരാളം ഉണ്ട് . പാല്, മത്സ്യം, കരള്‍, പച്ചക്കറികള്‍, നെല്ലിക്ക, മുട്ട ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആപ്പിള്‍ ജ്യൂസ് കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
https://www.facebook.com/Malayalivartha