പാരസെറ്റമോള്‍ മരണത്തിനു കാരണമാകാം
ഇന്ന് ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മരുന്നുകളില്‍ ഒന്നാണ് പാരസെറ്റമോള്‍. പനിക്കും തലവേദനയ്ക്കും ശരീരവേദനയ്ക്കും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാരസെറ്റമോളിന്റെ ഉപയോഗം മരണത്തിനു കാരണമാവുന്നുവെന്ന് വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു.പാരസെറ്റമോള്‍ ധാരാളമായി ഉപയോഗിക്കുന്നവരില്‍ കരള്‍രോഗത്തിനു സാധ്യത കൂടുതലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സാധാരണ പനിയുള്ളവര്‍ക്ക് പാരസെറ്റമോള്‍ ദിവസം മൂന്നു നേരം വീതം കഴിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക. എന്നാല്‍ ഇതിനു പകരം നാലോ അഞ്ചോ നേരം കഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ കരളിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് എഡിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.നമ്മുടെ നാട്ടിലാകട്ടെ ചെറിയ തലവേദനയ്ക്കു പോലും പാരസെറ്റമോള്‍ 650 എംജി വാരി കഴിക്കുന്ന ശീലമുള്ളവരുടെ എണ്ണം കൂടി വരികയാണ്. ക്രോസിന്‍,ടിലെനോള്‍ , കാല്‍പോള്‍ എന്നിവയിലെല്ലാം പാരാസെറ്റമോളാണ് ഉപയോഗിക്കുന്നത്.
ഡോക്ടര്‍ പറഞ്ഞ മരുന്നായിട്ട് പോലും നടുവേദന, സന്ധിവാതം തുടങ്ങിയ അസുഖങ്ങള്‍ക്ക് പാരസെറ്റമോള്‍ ഫലപ്രദമാവില്ലെന്നും വൈദ്യശാസ്ത്ര പഠനങ്ങളില്‍ തെളിയിക്കുന്നു.
സിഡ്‌നി സര്‍വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 5000ത്തില്‍ അധികം രോഗികളിലായി 13 തവണ നടത്തിയ മരുന്ന് പരീക്ഷണത്തിന്റെ ഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണത്തില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നവരില്‍ കുറഞ്ഞത് നാലു തവണ എങ്കിലും കരളിന്റെ പ്രവര്‍ത്തനം അസാധാരണത്വം പ്രകടമാക്കിയതായും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നടുവേദന, സന്ധിവാതം തുടങ്ങിയ അസുഖങ്ങള്‍ക്ക് പാരസെറ്റമോള്‍ ശുപാര്‍ശ ചെയ്യുന്നവരാണ് അധികവും. എന്നാല്‍, ഇത് ഇത്തരം രോഗികളില്‍ എത്രത്തോളം ഫലപ്രദമാവുന്നുണ്ടെന്നായിരുന്നു പഠനം. നടുവേദന മൂലമുണ്ടാകുന്ന ശാരീരിക ക്ഷമതാ കുറവിന് പാരസെറ്റമോള്‍ പരിഹാരമാവുന്നില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നടുവേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ശാരീരികക്ഷമതാ കുറവ് പരിഹരിക്കാനോ, ജീവിത ഗുണനിലവാരം ഉയര്‍ത്താനോ പാരസെറ്റമോളിനാവില്ല. കൂടാതെ, പാരസെറ്റമോളിന്റെ അമിത ഉപയോഗം കരളിനെ വിഷലിപ്തമാക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരീക്ഷണം നടത്തിയ രോഗികളില്‍ നാലോ അഞ്ചോ തവണ കരള്‍ രോഗനിര്‍ണയ പരിശോധന നടത്തുകയും ചെയ്തു. ഇതില്‍ ലിവര്‍ ടോക്‌സിസിറ്റി കൂടുതലാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്.
ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ പാരസെറ്റമോള്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് ഓട്ടിസം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. സ്പാനിഷ് ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.അഞ്ചുവയസാകുമ്പള്‍ കുട്ടികളില്‍ പഠനവൈകല്യവും മറ്റും ഇതുമൂലം കണ്ടുവരുന്നുണ്ട്.
ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമല്ലാതെ ഇവ കഴിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും അത് അവഗണിക്കപ്പെടുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. തലച്ചോറില്‍ മാരകമായ തകരാറുകള്‍ വരുത്തിവെക്കുമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ച മരുന്നുകളില്‍ പാരസെറ്റമോള്‍ ഗുളികകളും ഉള്‍പ്പെടും .
പനിക്കും ശരീരവേദനയ്ക്കും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പാരസെറ്റമോള്‍ ഡോളോ മരുന്നാണ് നിരോധിച്ചവയില്‍ പ്രധാനം. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങി കഴിക്കുന്ന മരുന്നാണിത്. ഏതാണ്ട് 350ഓളം മരുന്നകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രാ, കോറക്‌സ് കഫ്‌സിറപ്, നിമുലിഡ്, കോഫ്‌നില്‍, ഡോളോ, ഡെകോഫ്, ക്രോസിന്‍ കോള്‍ഡ് ആന്‍ഡ് ഫ്‌ലു, ഡി കോള്‍ഡ് ടോട്ടല്‍, നാസ്വിയന്‍, സുമോ, കുട്ടികളുടെ സിറപ്പായ ടി 98, ടെഡികോഫ്, ഓഫ്‌ലോക്‌സ്, ഗ്യാസ്‌ട്രോജില്‍, ചെറികോഫ്, തുടങ്ങിയ മരുന്നുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നവയാണ് .
LIKE US ON FACEBOOK
https://www.facebook.com/Malayalivartha-Travel-Leisure-568381993333344/
https://www.facebook.com/Malayalivartha