സൗന്ദര്യം കൂട്ടാന്‍ ബേക്കിംഗ് സോഡ
പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്ത ഒന്നാന്തരം സൗന്ദര്യോപാധിയാണ് ബേക്കിങ്സോഡ എന്ന് അറിയാമോ? പ്രായാധിക്യം മൂലമുള്ള പല പ്രശ്‌നങ്ങള്‍ക്കും ബേക്കിംഗ് സോഡ പരിഹാരമാണ്.
1.മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു
മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ് ബേ്ക്കിംഗ് സോഡ. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം വെളളത്തില്‍ എടുത്ത് പേസ്റ്റാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുക. 5 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരത്തില്‍ ചെയ്യുക.
2.സൂര്യാഘാതം മാറ്റാന്‍
സൂര്യാഘാതം മൂലമുണ്ടാകുന്ന പാടുകള്‍ മാറാനും ബേക്കിംഗ് സോഡ തന്നെയാണ് മുന്നില്‍. കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ ചേര്‍ത്ത് കുളിച്ചാല്‍ മതി.
3.പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍
മഞ്ഞ നിറമുള്ള പല്ലിന്റെ നിറം രണ്ട് മിനിട്ട് കൊണ്ട് മാറ്റാം. ദിവസവും രണ്ട് നേരം ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് തേയ്ക്കുക. ബേക്കിംഗ് സോഡയോടൊപ്പം അല്‍പം മഞ്ഞള്‍പ്പൊടിയും മിക്‌സ് ചെയ്ത് തേയ്ക്കുകയാണെങ്കില്‍ ഇരട്ടി ഫലം നല്‍കും.
4.ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍
ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ബേക്കിംഗ് സോഡ മുന്നിലാണ്. അല്‍പം ബേക്കിംഗ് സോഡ അല്‍പം റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ചു പിടിപ്പിയ്ക്കുക. അഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക.
5.നഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍
നഖത്തില്‍ പറ്റിപ്പിടിച്ചിക്കുന്ന അഴുക്ക് മാറാന്‍ ബേക്കിംഗ് സോഡ നല്ലതാണ്. ബേക്കിംഗ് സോഡ കലക്കിയ വെള്ളത്തില്‍ നഖം മുക്കി വെയ്ക്കുക. അഞ്ച് മിനിട്ടിനു ശേഷം നഖം വൃത്തിയാവുന്നതാണ്
6.തിളക്കമുള്ള മുടിക്കും ശരീരത്തിനും
സ്ഥിരം ഉപയോഗിക്കുന്ന ഷാംപുവിൽ അല്പം ബേക്കിംഗ് സോഡ ചേർത്തു നോക്കൂ. മുടി മിനുസമുള്ളതും തിളക്കമുള്ളതും ആകും. അതുപോലെ മുഖത്തും ദേഹത്തും ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്തു പേസ്റ്റ് ആക്കി തേച്ചാൽ ദേഹത്തുള്ള ഡെഡ് സെൽസ് പോയി ശരീരം മിനുസമുള്ളതാകും. അമിതമായി വെയിലേറ്റാൽ ഉണ്ടാകുന്ന ടാൻ പോകാനും ഈ മിശ്രിതം സഹായിക്കും.
https://www.facebook.com/Malayalivartha