അക്യുപ്രഷര്‍ -പാര്‍ശ്വ ഫലങ്ങളില്ലാത്ത ചികിത്സ
സ്‌നേഹത്തോടെയുള്ള ഒരു സ്പര്‍ശത്തിന് എത്ര വലിയ വേദനയ്ക്കും ആശ്വാസം നല്‍കാന്‍ കഴിയുമല്ലോ. ആ സ്പര്‍ശം രോഗവിമുക്തിയും നല്‍കുന്നുവെങ്കിലോ? സ്‌പോണ്ടിലോസിസ്, നടുവേദന, മുട്ടുവേദന, ഉപ്പൂറ്റി വേദന, ടെന്നീസ് എല്‍ബോ, ദഹന പ്രശ്‌നങ്ങള്‍, വന്ധ്യത, മൈഗ്രയിന്‍, ടോണ്‍സ്ലൈറ്റിസ്, ബെഡ് വെറ്റിംഗ് തുടങ്ങി പല രോഗങ്ങള്‍ക്കും ഏറെക്കുറെ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍! കഴിയുന്ന ഒരു കൊറിയന്‍ ചികിത്സാ രീതിയാണ് 'സുജോക് (ടൗഷീസ)'. അഥവാ അക്യുപ്രഷര്‍ചികിത്സ. മാറ്റ് ചികിത്സ രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ മരുന്ന് കഴിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടു തന്നെ പാര്‍ശ്വ ഫലത്തെയും പേടിക്കണ്ട. ചെലവും കുറവ്.
മുപ്പതു വര്‍ഷം മുമ്പ് കൊറിയയിലെ പാര്‍ക്ക് ജെ.വ്യൂ. എന്ന് പേരുള്ള ഒരു പ്രൊഫസര്‍ ആണ് ഈ ചികിത്സ കണ്ടു പിടിച്ചത്. 'സുജോക് തെറാപ്പി' എന്നാണ് അദ്ദേഹം ഇതുകിനെ നാമകരണം ചെയ്തത്. സുജോക് എന്ന വാക്ക് കൊറിയന്‍ ഭാഷയിലെ രണ്ട് പദങ്ങളാണ്. സു എന്നാല്‍ കൈ, ജോക് എന്നാല്‍ കാല്‍. ഈ പദ്ധതി അനുസരിച്ച് കൈകളിലെ ചെറുവിരലും ചൂണ്ടാണി വിരലും കൈകളാണ്. മോതിര വിരലും നടുവിരലും കാലുകളാണ്. തള്ളവിരല്‍ കഴുത്തും തലയും.
ശരീരത്തിലെ മുഴുവന്‍ അവയവങ്ങളും ഭാഗങ്ങളും കൈപ്പത്തിയിലേയോ കാല്പാദത്തിലെയോ ചില പ്രത്യേക പോയിന്റുകളുമായിബന്ധപ്പെട്ടിരിക്കുന്നുഎന്നുള്ളത്അടിസ്ഥാനപ്പെടുത്തിയാണ്ചികിത്സ ചെയ്യുന്നത്.ശരീരത്തിലെ ഏതെങ്കിലും ഭാഗം രോഗബാധിതമാവുമ്പോള്‍ പ്രസ്തുത ഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ഭാഗത്ത് വിരലുകള്‍ കൊണ്ട് അമര്‍ത്തിയാല്‍ കഠിന വേദന അനുഭവപ്പെടും.ഇങ്ങനെ വേദനയുള്ള സ്‌പോട്ടുകള്‍ കണ്ടെത്തി അവിടെ ക്രമമായി അക്യുപ്രഷര്‍ ചെയ്താല്‍ രോഗശാന്തി ലഭിക്കും.അമര്‍ത്തല്‍ അല്പം സ്ഥാനം മാറുകയോ,കഠിനമാവുകയോ ചെയ്താല്‍ പോലും ഒരു ദോഷവുമുണ്ടാകില്ല.ആര്‍ക്കും സ്വന്തമായി പ്രയോഗിക്കാവുന്ന ഒരു തെറാപ്പി ആണ് അക്യുപ്രഷര്‍ . ഓരോ രോഗത്തിനും ബന്ധപ്പെട്ട് പ്രഷര്‍ പോയിന്റുകള്‍ ഉണ്ട്. ഇത് മനസ്സിലാക്കിയെങ്കില്‍ മാത്രമേ ചികിത്സ ഫലപ്രദമാകുകയുള്ളു. രോഗസൌഖ്യത്തോടൊപ്പം രോഗപ്രതിരോധവും അക്യുപ്രഷര്‍ പ്രധാനം ചെയ്യുന്നു.
ഉദാഹരണത്തിന് വയറിനു മുകളില്‍ വാരിയെല്ലുകള്‍ക്ക് ഇടയിലായി ഉള്ള പോയിന്റില്‍ വിരല് കൊണ്ട് അഞ്ച് മിനിട്ട് അമര്‍ത്തുക.
ദിവസവും മൂന്ന് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്താല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതെയായി വയറ്റിലെ കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ കാല്‍മുട്ട് ശരീരത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഭാഗമാണ്.
കാല്‍മുട്ടിലെ ചിരട്ടയുടെ രണ്ട് ഇഞ്ച് താഴെയായി വട്ടത്തില്‍ പെരുവിരല്‍ കൊണ്ട് അമര്‍ത്തുക. ഒരു മിനിട്ടെങ്കിലും തുടര്‍ച്ചയായി അമര്‍ത്തുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ചൂടാക്കി ഇല്ലാതാക്കാന്‍ ഇതിന് കഴിയും.
ഇനി തല വേദന വരുമ്പോൾ ഒരു ചെറിയ റബര്‍ ബാന്‍ഡ് എടുത്ത് വലതു കൈയുടെ തള്ള വിരലില്‍ നഖത്തിന്‍റെ താഴെയായി നന്നായി മുറുക്കി ചുറ്റിയിടുക. 2 മിനിട്ടുകള്‍ക്ക് ശേഷം ഊരി മാറ്റുക. തലവേദന മാറുകയോ, കുറയുകയോ ചെയ്തിട്ടുണ്ടാകും. തലവേദന പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കില്‍ ഇടതു കൈയിലെ തള്ള വിരലിലും ഇത് ആവര്‍ത്തിക്കുക. ഒന്ന് പരീക്ഷിച്ചു നോക്കൂ
https://www.facebook.com/Malayalivartha