സുഖ പ്രസവത്തിന് സര്‍ഫിംഗ്..വീഡിയോ കാണൂ
പൂര്‍ണഗര്‍ഭിണിയായ കോല്‍ബി ഫാല്‍സിംഗ് എന്ന 32കാരി യുവതി സുഖപ്രസവത്തിനു കണ്ടു പിടിച്ച മാര്‍ഗ്ഗം കുറച്ചു സാഹസികമായിപ്പോയി. ഗര്‍ഭാവസ്ഥയില്‍ ചെയ്യേണ്ട വ്യായാമത്തിന്റെ ഭാഗമായി അമേരിക്കയിലെ സെന്റര്‍വില്ല തടാകത്തില്‍ സര്‍ഫിംഗ് ചെയ്യാനാണ് കോല്‍ബി ഫാല്‍സിംഗ് തീരുമാനിച്ചത്. ഏതായാലും സംഗതി വിജയിച്ചു. അഞ്ചു ദിവസത്തിനുശേഷം മിടുക്കനായ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഇത്തരം വ്യായാമങ്ങള്‍ കുഞ്ഞിന്റെ ഭാരം, കൃത്യമായ ഡേറ്റ് എന്നീ കാര്യങ്ങളില്‍ സഹായകമായിരിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
പൂര്‍ണ്ണഗര്‍ഭിണിയായ യുവതി അനായാസം സര്‍ഫിംഗ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്.ഡോക്ടരുടെ അനുവാദത്തോടെ ചെയ്ത സര്‍ഫിംഗിന് എതിര്‍പ്പുകള്‍ വന്നിരുന്നെങ്കിലും, ഈ എതിര്‍പ്പുകളാണ് സാഹസികതയ്ക്ക് പ്രേരണ ആയതത്രെ. ഏതായാലും ഗര്‍ഭിണികള്‍ വീട്ടില്‍ അടങ്ങിയിരിയ്‌ക്കേണ്ടവരല്ലെന്നും എല്ലാ കാര്യങ്ങളും ഗര്‍ഭിണികള്‍ക്കും അനായാസം ചെയ്യാമെന്നും തന്റെ സാഹസിക സര്‍ഫിംഗ് വീഡിയോയിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയാണ് ഫാല്‍സിംഗ്.
https://www.facebook.com/Malayalivartha