ആര്‍ത്രൈറ്റിസിൽ നിന്ന് രക്ഷ നേടാം
ആര്‍ത്രൈറ്റിസ് ഉണ്ടാക്കുന്ന വേദനയും വിഷമവും അത് അനുഭവിച്ചവര്‍ക്ക് നല്ലതു പോലെ അറിയാം. എന്നാല്‍ ആര്‍ത്രൈറ്റിസിനെ നിങ്ങള്‍ പേടിക്കണോ? ഭാവിയില്‍ നിങ്ങള്‍ക്ക് ആര്‍ത്രൈറ്റിസ് ഉണ്ടാവുമോ ഇല്ലയോ എന്ന് നമുക്ക് മുന്‍കൂട്ടി അറിയാം. ഇനി ഭാവിയില്‍ ആര്‍ത്രൈറ്റിസ് സാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. vപലപ്പോഴും വയസ്സായവര്‍ക്ക് വരുന്ന അസുഖമാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാര്‍ക്കും ആര്‍ത്രൈറ്റിസ് ഉണ്ടാവും എന്നതാണ് സത്യം. മാറി വരുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതും. മുന്‍കൂട്ടി മനസ്സിലാക്കാവുന്ന ചില സൂചനകള്‍.
പാരമ്പര്യം പലര്‍ക്കും പാരമ്പര്യമായി ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. അച്ഛനോ അമ്മയ്‌ക്കോ ആര്‍ത്രൈറ്റിസ് സാധ്യത ഉണ്ടെങ്കില്‍ 60 ശതമാനം സാധ്യതയാണ് ആര്‍ത്രൈറ്റിസ് ഉണ്ടാവാന്‍.
അമിതഭാരം ശരീരത്തിന്റെ ഭാരം അമിതമാവുന്നവര്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം അമിതഭാരം ഉണ്ടാവുന്നത് പലപ്പോഴും ആര്‍ത്രൈറ്റിസ് ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
രാവിലെയുള്ള അസ്വസ്ഥതകള്‍ രാവിലെയുള്ള ശാരീരിക അസ്വസ്ഥതകള്‍ പലപ്പോഴും ആര്‍ത്രൈറ്റിസ്ഭാവിയില്‍ സാധ്യത ഉണ്ടെന്നതിന്റെ തെളിവാണ്. ഛര്‍ദ്ദിക്കാന്‍ വരവും തലകറക്കവും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്നവര്‍ ശ്രദ്ധിക്കുക. സന്ധികളിലെ വേദന സന്ധികളില്‍ സ്ഥിരമായി വേദന ഉണ്ടാവുന്നതിനേയും ശ്രദ്ധിക്കാം. നടക്കുമ്പോഴോ കുനിയുമ്പോഴെ ഇത്തരം വേദനകള്‍ അധികമായാല്‍ അത് ആര്‍ത്രൈറ്റിസ് ഭാവിയില്‍ ഉണ്ടാവും എന്നതിന്റെ സൂചനയാണ്. അമിത ക്ഷീണം എപ്പോഴും ക്ഷീണം തോന്നുന്നതും പലപ്പോഴും ഭാവിയിലെ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളില്‍ മുഖ്യമാണ്. മാത്രമല്ല എല്ലുകള്‍ക്കിടയില്‍ പലപ്പോഴും വേദന അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha