പല്ല് ക്‌ളീന്‍ ചെയ്യാന്‍ വെളിച്ചെണ്ണ മതി
ആരോഗ്യമുള്ള പല്ലുകള്‍ സൗന്ദര്യത്തിന്റെ ലക്ഷണമാണ്. അതുകൊണ്ടു തന്നെ പല്ലിന്റെ കേടും മഞ്ഞ നിറവുമെല്ലാം നമ്മെ വളരെ ഏറെ അലട്ടാറുണ്ട്. പുഞ്ചിരിക്ക് ആകര്‍ഷണീയതയും മുഖത്തിന് സൗന്ദര്യവും നല്‍കാന്‍ ആരോഗ്യമുള്ള തിളങ്ങുന്ന പല്ലുകള്‍ അത്യാവശ്യമാണല്ലോ. ദന്ത ഡോക്ടറുടെ സഹായമില്ലാതെ , വീട്ടിലിരുന്നു തന്നെ പല്ലു ക്‌ളീന്‍ ചെയ്യാനുള്ള പ്രകൃതിദത്ത പരിഹാരമാണ് വെളിച്ചെണ്ണ.
വെളിച്ചെണ്ണ കൊണ്ട് പല്ലിലെ കേടും പോടും മാറ്റാം, പല്ലിന് നല്ല വെളുപ്പും ലഭിയ്ക്കും. തികച്ചും പ്രകൃതിദത്ത വഴിയായതു കൊണ്ടുതന്നെ പാര്‍ശ്വഫലങ്ങള്‍ ഭയക്കേണ്ട. ചെയ്യാന്‍ ഏറെ എളുപ്പം. പണച്ചിലവുമില്ല.
ഓയില്‍ പുള്ളിംഗ് എന്നാണ് വെളിച്ചെണ്ണ ഉപയോഗിച്ചു പല്ലിന്റെ കേടും നിറപ്രശ്‌നവും പരിഹരിയ്ക്കുന്ന വിദ്യയറിയപ്പെടുന്നത്.പുരാതനകാലം മുതല്‍ക്കേ ഉപയോഗിച്ചു വരുന്ന ഒരു രീതിയാണിത്.
പല്ലു വേദന,പല്ലിനു വരുന്ന കേട്,മങ്ങിയ നിറം, മോണയിലെ രക്തസ്രാവം തുടങ്ങിയവക്കെല്ലാമുള്ള ഒറ്റമൂലിയാണ് വെളിച്ചെണ്ണ. കൂടാതെ ഹൃദയപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്വാസത്തിലെ ദുര്‍ഗന്ധം ഒഴിവാക്കാനും വെളിച്ചെണ്ണ അത്യുത്തമം എന്ന് ആയുര്‍വേദവും അനുശാസിക്കുന്നു.
എങ്ങിനെയാണ് ഓയില്‍ പുല്ലിങ് ചെയ്യുന്നത് എന്ന് നോക്കാം. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ വായിലൊഴിച്ച് വായുടെ എല്ലാ ഭാഗങ്ങളിലും ആകുന്ന രീതിയില്‍ കുലുക്കുഴിയുക. 20 മിനിറ്റു നേരം ഇതു ചെയ്യണം. വെളിച്ചെണ്ണ ഇറക്കരുത്. പിന്നീട് ഇത് തുപ്പിക്കളയാം. വായിലെ ഈ ദ്രാവകം മഞ്ഞനിറത്തിലോ പാല്‍ നിറത്തലോ വരുന്നതു സ്വാഭാവികം. ഇതിനു ശേഷം ഇളംചൂടുവെള്ളം കൊണ്ടു വായ കഴുകാം. അല്‍പം ഉപ്പു ചേര്‍ക്കുന്നതും നല്ലത്. ഇതിനു ശേഷം ബ്രഷ് ചെയ്യാം. രാവിലെ ഉണര്‍ന്നെഴുന്നേറ്റയുടന്‍ ഇതു ചെയ്യുന്നതാണ് ഏറെ നല്ലത്.
ആഴ്ചയില്‍ മൂന്നു നാലു ദിവസം ഈ രീതി ചെയ്യുന്നത് പല്ലിന്റെ കേടു മാറ്റുന്നതിനും കേടു വരാതെ തടയുന്നതിലും പല്ലിന്റെ മഞ്ഞനിറം മാറുന്നതിനുമെല്ലാം ഏറെ നല്ലതാണ്.
കൊഴുപ്പേറിയ ഭക്ഷണങ്ങളും ജങ്ക് ഫുഡും കഴിക്കുന്നതിന് പകരം പഴങ്ങളും പച്ചക്കറികളും ശീലമാക്കിയാല്‍ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വെന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha