സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ ഇതാ എളുപ്പവഴി
ശരീരസൗന്ദര്യം കളയുന്ന ഒന്നാണ് സ്‌ട്രെച്ച് മാര്‍ക്ക്. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണിത്. പെട്ടെന്ന് തടി കുറയുന്നത്, ഗര്‍ഭകാലത്ത് ചര്‍മത്തിനുണ്ടാകുന്ന വലിച്ചില്‍, പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ എന്നിവയൊക്കെ സ്‌ട്രെച്ച് മാര്‍ക്കിന് കാരണമാകാം. തുട, വയര്‍ എന്നിവിടങ്ങളിലാണ് മിക്കവാറും ഇത്തരം പാടുകള്‍ വരാറുള്ളത്. സ്‌ട്രെച്ച് മാര്‍ക്കുകള്‍ക്ക് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ പല വഴികളുമുണ്ട്.
പാല്‍പ്പാട ഉപയോഗിച്ച് മൂന്നു മാസക്കാലം ദിവസവും മസാജ് ചെയ്യുക. വിരലുകള്‍ സ്‌ട്രെച്ച് മാര്‍ക്കില്‍ വട്ടത്തില്‍ ചലിപ്പിച്ചുവേണം മസാജ് ചെയ്യേണ്ടത്. വൈറ്റമിന്‍ ഇ ഓയില്‍,ജൊജോബ ഓയില്‍, ബദാം ഓയില്‍, ഒലീവ് ഓയില്‍ ,കൊക്കോ ബട്ടറോ ഇതുകൊണ്ടുണ്ടാക്കിയ ക്രീമുകളോ, എന്നിവയും മസാജിന് ഉപയോഗിക്കാം.കറ്റാര്‍ വാഴ നീര് ദിവസവും പുരട്ടുന്നത് മാര്‍ക്ക് മാറാന്‍ സഹായിക്കും. മില്‍ ക്രീം അടങ്ങിയ സോപ്പ് ഉപയോഗിക്കുക.
മാതളനാരങ്ങ, തണ്ണിമത്തന്‍, മത്തങ്ങ, ഇലക്കറികള്‍, എന്നിങ്ങനെ സിങ്ക് അടങ്ങിയ ആഹാരം കഴിക്കുന്നതും സ്‌ട്രെച് മാറാന്‍ സഹായിക്കും. വയറ്റിലെ മസിലുകള്‍ മുറുകാനുള്ള വ്യായാമം ചെയ്യുന്നതും ഇത്തരം പാടുകള്‍ മാറ്റാന്‍ നല്ലതാണ്.ധാരാളം ശുദ്ധ ജലം കുടിക്കുന്നതും സ്‌ട്രെച്ച് മാര്‍ക്ക് മാറാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha