മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക!
മൂന്നുമണിക്കൂറില്‍ കൂടുതല്‍ ഒരു ദിവസം ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവരാണെങ്കില്‍ ശ്രദ്ധിക്കുക. ഈ കാരണം കൊണ്ട് മരണപ്പെടുന്നവരുടെ എണ്ണം കൂടുതലാണ് എന്നാണ് പത്ത് വര്‍ഷത്തെ കണക്കുകള്‍ ആധാരമാക്കി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
പ്രതിവര്‍ഷം ഏകദേശം 433,000 ആളുകളെ, മരണത്തിലേക്ക് നയിക്കുന്നത് ദീര്‍ഘനേരം ഇരുന്നു കൊണ്ട് ചെലവഴിക്കുന്നതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഈ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് 60 ശതമാനം പേരും 3 മണിക്കൂറിലധികം ഇരിക്കുന്നു എന്ന് കണ്ടെത്തി.പടിഞ്ഞാറന്‍ പസഫിക്കിലും യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും ഇത്തരത്തിലുള്ള മരണങ്ങള് കൂടുതലായി കാണപ്പെടുന്നത്. ഇതില്‍ ഏറ്റവും കൂടിയ നിരക്ക് ലെബാനോനിലാണ്. (11.6%) കുറഞ്ഞ നിരക്ക്മെക്സിക്കോയിലും(0.6%).നെതര്‍ലാന്‍ഡില്‍ (7.6%)ഭൂട്ടാനില്‍ (1.6%) നെതര്‍ലാന്‍ഡില്‍ (7.6%) എന്നിങ്ങനെയാണ്.
ഇരിക്കുന്ന സമയം വെട്ടി ചുരുക്കുന്നതിലൂടെ മാത്രമേ ഇത് മൂലം നടക്കുന്ന മരണ സംഖ്യ കുറക്കാന്‍ കഴിയുകയുള്ളൂ എന്നാണു പഠനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന കണ്ടെത്തല്‍..
https://www.facebook.com/Malayalivartha