98% ഇന്ത്യക്കാര്‍ക്കും അറിയാത്ത ഹാര്‍ട്ട് അറ്റാക്കില്‍നിന്ന് രക്ഷിക്കാനുള്ള പ്രഥമശുശ്രൂഷ
ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. എന്നാല്‍ ഹൃദയാഘാതം ഉണ്ടായാല്‍, സിപിആര്‍ ശുശ്രൂഷ(കാര്‍ഡിയോ പള്‍മനറി റിസസിറ്റേഷന്‍ അഥവാ ഹൃദയശ്വാസകോശ പുനരുജ്ജീവന ചികില്‍സ സിപിആര്‍) നല്‍കിയാല്‍, ഏറെ മരണങ്ങളും ഒഴിവാക്കാം.
എന്നാല്‍ മൂന്നു കോടിയിലേറെ ഹൃദ്രോഗികളുള്ള ഇന്ത്യയില്‍ 98 ശതമാനം ജനങ്ങള്‍ക്കും, സിപിആര്‍ ശുശ്രൂഷ എങ്ങനെ ചെയ്യണമെന്ന് അറിയില്ല. വികസിതരാജ്യങ്ങളില്‍ ഓരോരുത്തരും സിപിആര്‍ ചെയ്യാനുള്ള പരിശീലനം ചെറിയ പ്രായത്തിലേ ലഭിച്ചിരിക്കും. എന്നാല്‍ ഇവിടെ 98 ശതമാനം പേര്‍ക്കും സിപിആര്‍ ചെയ്യാന്‍ അറിയില്ല. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും എന്താണ് സിപിആര്‍ എന്ന് പോലും അറിവുണ്ടാകില്ല.
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഓരോ വര്‍ഷവും 17 ലക്ഷം പേരാണ് ഇന്ത്യയില്‍ ഹൃദ്രോഗം മൂലം മരിക്കുന്നത്. 2020ഓടെ ലോകത്ത് ഏറ്റവുമധികം ഹൃദയാഘാതം ഉണ്ടാകുന്ന രാജ്യങ്ങളില്‍ മുന്‍നിരയില്‍ ആയിരിക്കും ഇന്ത്യയുടെ സ്ഥാനമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയില്‍ ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ സിപിആര്‍ ശുശ്രൂഷ ചെയ്ത് ആശുപത്രിയില്‍ എത്തിച്ചാല്‍ 60 ശതമാനം രോഗികളെയും മരണത്തില്‍നിന്ന് രക്ഷിക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
സിപിആര്‍ എങ്ങനെ ചെയ്യാം വീഡിയോ കാണുക...
https://www.facebook.com/Malayalivartha