ഗര്‍ഭധാരണം ഇല്ലാതാക്കുന്ന 5 മരുന്നുകള്‍!
വന്ധ്യതയും അതുമൂലമുള്ള പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണ്. സ്ത്രീയുടെയും പുരുഷന്റെയും ശാരീരികമായ പ്രശ്‌നങ്ങളായിരിക്കും മിക്കവാറും വന്ധ്യതയ്ക്ക് കാരണമാകുന്നത്. എന്നാല്‍ ഇരുവര്‍ക്കും പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ഗര്‍ഭധാരണം നടക്കാതിരിക്കുന്ന സാഹചര്യമുണ്ട്. ചില അസുഖങ്ങള്‍ക്കുള്ള ചികില്‍സയും മരുന്നുകളുമാണ് ഇവിടെ വില്ലനാകുന്നത്. അത്തരത്തില്‍ ഗര്‍ഭധാരണം ഇല്ലാതാക്കുന്ന അഞ്ചു തരം മരുന്നുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...
1. സ്റ്റീറോയ്ഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍...
ആസ്ത്മ, സന്ധി വാതം, ചര്‍മ്മാര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റീറോയ്ഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കും. ഇത്തരം അസുഖങ്ങള്‍ക്ക് ചികില്‍സ തേടുമ്പോള്‍, ഗര്‍ഭം ധരിക്കാനുള്ള നിങ്ങളുടെ പദ്ധതിയെക്കുറിച്ച് ഡോക്ടറോട് പറയാന്‍ മറക്കരുത്.
2. നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റിഇന്‍ഫ്‌ലമേറ്ററി മരുന്നുകള്‍...
വാതസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റിഇന്‍ഫ്‌ലമേറ്ററി വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കും. പ്രധാനമായും മെലോക്‌സികാം, ഡൈക്ലോഫിനാക് എന്നീ മരുന്നുകളാണ് നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റിഇന്‍ഫ്‌ലമേറ്ററി വിഭാഗത്തില്‍പ്പെട്ടവ. ഈ മരുന്നുകളുടെ ഉപയോഗം അണ്ഡോല്‍പാദനത്തെ ബാധിക്കും.
3. വിഷാദരോഗത്തിനുള്ള മരുന്നുകള്‍...
വിഷാദരോഗത്തിന് ഡോക്ടര്‍മാര്‍ നല്‍കുന്ന ചില മരുന്നുകള്‍ ലൈംഗികതാല്‍പര്യം നശിപ്പിക്കും. അതുകൊണ്ടുതന്നെ ഇത്തരം മരുന്നുകളുടെ ഉപയോഗം ഗര്‍ഭധാരണ സാധ്യതയെ സാരമായി ബാധിക്കും.
4. കീമോതെറാപ്പി മരുന്നുകള്‍...
ക്യാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ചിലയിനം മരുന്നുകളും ഗര്‍ഭധാരണത്തെ ബാധിക്കുന്നവയാണ്. പ്രധാനമായും സൈക്ലോഫോസ്ഫാമൈഡ് വിഭാഗത്തില്‍പ്പെട്ട കീമോതെറാപ്പി മരുന്നുകള്‍, അണ്ഡോല്‍പാദനത്തെ ബാധിക്കുന്നവയാണ്.
5. മാനസികരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍...
മാനസികരോഗങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന അമിസള്‍െ്രെപഡ്, റിസ്‌പെറിഡണ്‍ എന്നി മരുന്നുകള്‍, ആര്‍ത്തവചക്രത്തെ ക്രമരഹിതമാക്കുകയും ഗര്‍ഭധാരണ സാധ്യത ഇല്ലാതാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha