നര അകറ്റാന്‍ സവാള!
മുടിയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍, സുരഷിതമല്ലാത്ത വെള്ളം, ഹോര്‍മോണ്‍ വ്യത്യാസം എന്നിവയൊക്കെ കാരണം നേരിടുന്ന പ്രശ്‌നമാണ് അകാല നര. പ്രായമായവരായാലും ചെറുപ്പക്കാരായാലും നര മറയ്ക്കാന്‍ ഉപയോഗിക്കുന്നത് വീണ്ടും കെമിക്കലുകള്‍ അടങ്ങിയ ഡൈയോ ഹെയര്‍ കളറോ ആണ്. ഇത് മുടിക്ക് കൂടുതല്‍ ദോഷം ചെയ്യുകയേ ഉള്ളൂ. എന്നാല്‍ നര മാറ്റാനും മുടി കൊഴിയുന്നത് ഒഴിവാക്കാനും സവാള ഉപയോഗിച്ചാലോ. വീട്ടില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്ന ഈ പൊടിക്കൈയിലൂടെ മുടിയുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റാം.
ഒരു സവാള എടുത്ത് ചെറിയ കഷ്ണങ്ങളാക്കിയ ശേഷം മിക്‌സിയില്‍ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം നന്നായി കഴുകി കളയുക. താരന്‍ മാറാനും മുടി കൊഴിച്ചില്‍ മാറാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണിത്.
ഇതേ രീതിയില്‍ സവോള പേസ്റ്റ് തലയോട്ടിയില്‍ പുരുട്ടന്നതോടൊപ്പം സവാള നീര് എടുത്ത് തല മുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. ഡൈ ഉപയോഗിക്കുന്നതിന് പകരം ചെയ്യാന്‍ പറ്റുന്ന പ്രകൃതി ദത്തമായ മാര്‍ഗ്ഗമാണിത്.
മുടികള്‍ സംരക്ഷിക്കാനുള്ള കരുത്ത് സവാളയ്ക്കുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, സള്‍ഫര്‍, ജര്‍മേനിയം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ സവോളയില്‍ അടങ്ങിയിരിക്കുന്നു. ഇവയാണ് മുടിയെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നതിനു മുന്‍പ് കൈകളില്‍ പുരട്ടി അലര്‍ജി ഉണ്ടാകുമോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha